അക്രമക്കേസില്‍ പ്രതിയായ കോടതി ജീവനക്കാരന്‍ മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു

മംഗളൂരു: അക്രമക്കേസില്‍ പ്രതിയായ കോടതി ജീവനക്കാരന്‍ മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കുന്താപുരം കോടതിയിലെ ജീവനക്കാരനായ നവീന്‍ (31) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മംഗളൂരു വെന്‍ലോക് ആസ്പത്രിയിലെ ജനലില്‍ ഇയാള്‍ ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം ആസ്പത്രി ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടതിനാല്‍ ആത്മഹത്യാശ്രമം പരാജയപ്പെട്ടു. നവീന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്തംബര്‍ 20ന് ജയില്‍ വളപ്പിന് സമീപത്തെ ഡിസ്ട്രിക്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് കേന്ദ്രത്തില്‍ അതിക്രമിച്ച് കയറി മൂന്ന് […]

മംഗളൂരു: അക്രമക്കേസില്‍ പ്രതിയായ കോടതി ജീവനക്കാരന്‍ മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കുന്താപുരം കോടതിയിലെ ജീവനക്കാരനായ നവീന്‍ (31) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മംഗളൂരു വെന്‍ലോക് ആസ്പത്രിയിലെ ജനലില്‍ ഇയാള്‍ ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം ആസ്പത്രി ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടതിനാല്‍ ആത്മഹത്യാശ്രമം പരാജയപ്പെട്ടു. നവീന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്തംബര്‍ 20ന് ജയില്‍ വളപ്പിന് സമീപത്തെ ഡിസ്ട്രിക്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് കേന്ദ്രത്തില്‍ അതിക്രമിച്ച് കയറി മൂന്ന് സ്ത്രീകളെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയാണ് നവീന്‍. ഇയാള്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്നതിനിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വെന്‍ലോക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലീസ് കാവലില്‍ കഴിയുന്നതിനിടെയാണ് പ്രതിയുടെ ആത്മഹത്യാശ്രമം.

Related Articles
Next Story
Share it