അബ്ദുല്‍റഹ്‌മാന്‍ ഔഫ് വധം; ഗൂഢാലോചന പുറത്തുകൊണ്ടുവരണം-അഡ്വ. ഷമീര്‍ പയ്യനങ്ങാടി

കാഞ്ഞങ്ങാട്: മുസ്ലിം ലീഗിന് പരാജയവും തകര്‍ച്ചയും നേരിടുമ്പോള്‍ അക്രമവും കൊലപാതകവും പതിവാണെന്നും അബ്ദുല്‍റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നും അതിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷമീര്‍ പയ്യനങ്ങാടി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊലപാതകങ്ങളുടെയും തട്ടിപ്പ് വീരന്‍മാരുടെയും സങ്കേതമായി മാറിയ മുസ്ലിം ലീഗിന്റെ പ്രസിഡണ്ടായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്തയുടെ നേതൃസ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ലീഗിന്റെ പേരില്‍ നിന്ന് മുസ്ലിം എടുത്തു മാറ്റണമെന്നും ലീഗ് […]

കാഞ്ഞങ്ങാട്: മുസ്ലിം ലീഗിന് പരാജയവും തകര്‍ച്ചയും നേരിടുമ്പോള്‍ അക്രമവും കൊലപാതകവും പതിവാണെന്നും അബ്ദുല്‍റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നും അതിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷമീര്‍ പയ്യനങ്ങാടി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊലപാതകങ്ങളുടെയും തട്ടിപ്പ് വീരന്‍മാരുടെയും സങ്കേതമായി മാറിയ മുസ്ലിം ലീഗിന്റെ പ്രസിഡണ്ടായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്തയുടെ നേതൃസ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ലീഗിന്റെ പേരില്‍ നിന്ന് മുസ്ലിം എടുത്തു മാറ്റണമെന്നും ലീഗ് സമുദായത്തിനും സമൂഹത്തിനും ഒരുപോലെ ശാപമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിന്റെ പേരില്‍നിന്ന് മുസ്ലിം പദം എടുത്തുമാറ്റാന്‍ നാഷണല്‍ യൂത്ത് ലീഗ് ഇലക്ഷന്‍ കമ്മീഷനേയും കോടതിയേയും സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ റഹീം ബണ്ടിചാല്‍, ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി റിയാസ് അമലടക്കം, എന്‍.വൈ.എല്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. ശൈഖ് ഹനീഫ, സെക്രട്ടറി ഹനീഫ അദ്ദാദ്, റാഷിദ് ബേക്കല്‍, അബൂബക്കര്‍ പൂച്ചക്കാട്, ഹൈദര്‍ കുളങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it