അമിതനിരക്ക് ഈടാക്കിയതിനെ ചോദ്യം ചെയ്ത അസം സ്വദേശിയായ യുവാവിനെ അടിച്ചുകൊന്നു; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

ബംഗളൂരു: അമിത കൂലി വാങ്ങിയ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതിന് അസം സ്വദേശിയായ യുവാവിനെ അടിച്ചുകൊന്നു. അസം സ്വദേശിയായ അഹമ്മദ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ഓട്ടോഡ്രൈവര്‍ അശ്വതിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ബംഗളൂരു സുബ്രഹ്‌മണ്യനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യശ്വന്ത്പൂര്‍ സോപ്പ് ഫാക്ടറിക്ക് സമീപത്താണ് സംഭവം. അഹമ്മദിന്റെ സഹോദരന്‍ അയൂബിന് ഗുരുതരമായി പരിക്കേറ്റു. ജോലിസ്ഥലത്ത് നിന്ന് യശ്വന്ത്പൂര്‍ പ്രദേശത്തെ താമസസ്ഥലത്ത് എത്താന്‍ ഇവര്‍ ഓട്ടോയില്‍ കയറിയതായി പൊലീസ് പറഞ്ഞു. […]

ബംഗളൂരു: അമിത കൂലി വാങ്ങിയ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതിന് അസം സ്വദേശിയായ യുവാവിനെ അടിച്ചുകൊന്നു. അസം സ്വദേശിയായ അഹമ്മദ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ഓട്ടോഡ്രൈവര്‍ അശ്വതിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ബംഗളൂരു സുബ്രഹ്‌മണ്യനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യശ്വന്ത്പൂര്‍ സോപ്പ് ഫാക്ടറിക്ക് സമീപത്താണ് സംഭവം. അഹമ്മദിന്റെ സഹോദരന്‍ അയൂബിന് ഗുരുതരമായി പരിക്കേറ്റു. ജോലിസ്ഥലത്ത് നിന്ന് യശ്വന്ത്പൂര്‍ പ്രദേശത്തെ താമസസ്ഥലത്ത് എത്താന്‍ ഇവര്‍ ഓട്ടോയില്‍ കയറിയതായി പൊലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവര്‍ അശ്വത് യാത്രക്കൂലിയുടെ ഇരട്ടി തുക ആവശ്യപ്പെട്ടിരുന്നു. സഹോദരങ്ങള്‍ ഇതിനെ ചോദ്യം ചെയ്യുകയും എന്തിനാണ് കൂടുതല്‍ പണം നല്‍കേണ്ടതെന്ന് ചോദിക്കുകയും ചെയ്തു. പ്രകോപിതനായ ഓട്ടോ ഡ്രൈവര്‍ ആയുധം ഉപയോഗിച്ച് സഹോദരങ്ങളെ അക്രമിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് അറസ്റ്റ് ചെയ്തു.

Related Articles
Next Story
Share it