ജി 20 അധ്യക്ഷ പദവി ലോക നേതൃത്വത്തിലേക്കുള്ള ഇന്ത്യയുടെ ചവിട്ടുപടി-അശോക് സജ്ജന്‍ഹാര്‍
പെരിയ: ജി 20 അധ്യക്ഷ പദവി ലോക നേതൃത്വത്തിലേക്ക് വളരാനുള്ള ഇന്ത്യയുടെ അവസരവും ചവിട്ടുപടിയുമാണെന്ന് അംബാസഡര്‍ അശോക് സജ്ജന്‍ഹാര്‍ അഭിപ്രായപ്പെടട്ടു.കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ പതിനാലാമത് സ്ഥാപന ദിനാഘോഷത്തില്‍ സ്ഥാപകദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജി 20 അധ്യക്ഷ പദവിയെ പൊതുജന പങ്കാളിത്തമുള്ള മുന്നേറ്റമാക്കുന്നതിനുള്ള പരിശ്രമമാണ് ഇന്ത്യ നടത്തുന്നത്. കസാഖ്സ്ഥാന്‍, ലാത്വിയ, സ്വീഡന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു അശോക് സജ്ജന്‍ഹാര്‍. സാമ്പത്തിക മാന്ദ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ലോകം നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുകയാണ്.ഈ സാഹചര്യത്തിലും സാമ്പത്തിക രംഗത്ത് ഇന്ത്യ […]

പെരിയ: ജി 20 അധ്യക്ഷ പദവി ലോക നേതൃത്വത്തിലേക്ക് വളരാനുള്ള ഇന്ത്യയുടെ അവസരവും ചവിട്ടുപടിയുമാണെന്ന് അംബാസഡര്‍ അശോക് സജ്ജന്‍ഹാര്‍ അഭിപ്രായപ്പെടട്ടു.
കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ പതിനാലാമത് സ്ഥാപന ദിനാഘോഷത്തില്‍ സ്ഥാപകദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജി 20 അധ്യക്ഷ പദവിയെ പൊതുജന പങ്കാളിത്തമുള്ള മുന്നേറ്റമാക്കുന്നതിനുള്ള പരിശ്രമമാണ് ഇന്ത്യ നടത്തുന്നത്. കസാഖ്സ്ഥാന്‍, ലാത്വിയ, സ്വീഡന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു അശോക് സജ്ജന്‍ഹാര്‍. സാമ്പത്തിക മാന്ദ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ലോകം നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുകയാണ്.
ഈ സാഹചര്യത്തിലും സാമ്പത്തിക രംഗത്ത് ഇന്ത്യ മുന്നേറുകയാണ്. ഏറെ വെല്ലുവിളികള്‍ നേരിട്ട കോവിഡ് കാലത്ത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ കെട്ടുറപ്പ് ലോകരാഷ്ട്രങ്ങള്‍ക്ക് വ്യക്തമായിരുന്നു. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെ മറ്റ് വിഷയങ്ങളിലും ഇന്ത്യക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംവിധാനമുള്ളതിനാല്‍ കടല്‍ക്കൊള്ള നടക്കാത്ത സമുദ്ര മേഖലകളിലൊന്ന് ഇന്ത്യയുടേതാണെന്നും അദ്ദേഹം വിശദീകരിച്ചു.
വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, ഡീന്‍ അക്കാദമിക് പ്രൊഫ.അമൃത് ജി കുമാര്‍, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി പ്രൊഫ.രാജേന്ദ്ര പിലാങ്കട്ട, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സ് വിഭാഗം അധ്യക്ഷന്‍ പ്രൊഫ.ആര്‍. സുരേഷ് സംസാരിച്ചു. പ്രവര്‍ത്തന മികവിനുള്ള അവാര്‍ഡുകളും വൈസ് ചാന്‍സലര്‍ വിതരണം ചെയ്തു.