എം.എല്‍.എ ചോദിച്ചു; മന്ത്രി പ്രഖ്യാപിച്ചു

കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവ ഉദ്ഘാടന വേദി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് വികസനം ചോദിച്ചുവാങ്ങലിന്റെയും ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് പ്രഖ്യാപനത്തിന്റേയും വേദികൂടിയായി മാറി. ഇന്നലെ വൈകിട്ട് കാസര്‍കോട് ഗവ. കോളേജിലെ പ്രധാന വേദിയില്‍ അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടയിലാണ് എം.എല്‍.എ കാസര്‍കോട് ഗവ. കോളേജിന്റെ വിവിധ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെടുത്തി മന്ത്രിയോട് ചില അഭ്യര്‍ത്ഥനകള്‍ കൂടി നടത്തിയത്. 'നിയമസഭയില്‍ മന്ത്രിയെ ഞാന്‍ നിരന്തരം ശല്യപ്പെടുത്താറുണ്ട്. എന്നാല്‍ ജനങ്ങള്‍ ഇതെല്ലാം അറിഞ്ഞിരിക്കണമെന്നില്ലല്ലോ. ഈ വേദിയില്‍ വെച്ച് മന്ത്രിയോട് ഞാന്‍ […]

കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവ ഉദ്ഘാടന വേദി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് വികസനം ചോദിച്ചുവാങ്ങലിന്റെയും ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് പ്രഖ്യാപനത്തിന്റേയും വേദികൂടിയായി മാറി. ഇന്നലെ വൈകിട്ട് കാസര്‍കോട് ഗവ. കോളേജിലെ പ്രധാന വേദിയില്‍ അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടയിലാണ് എം.എല്‍.എ കാസര്‍കോട് ഗവ. കോളേജിന്റെ വിവിധ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെടുത്തി മന്ത്രിയോട് ചില അഭ്യര്‍ത്ഥനകള്‍ കൂടി നടത്തിയത്.
'നിയമസഭയില്‍ മന്ത്രിയെ ഞാന്‍ നിരന്തരം ശല്യപ്പെടുത്താറുണ്ട്. എന്നാല്‍ ജനങ്ങള്‍ ഇതെല്ലാം അറിഞ്ഞിരിക്കണമെന്നില്ലല്ലോ. ഈ വേദിയില്‍ വെച്ച് മന്ത്രിയോട് ഞാന്‍ ചില അഭ്യര്‍ത്ഥനകള്‍ നടത്തുകയാണ്. 1957ല്‍ അന്നത്തെ വിദ്യഭ്യാസമന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി തറക്കല്ലിട്ട കാസര്‍കോട് ഗവ. കോളേജില്‍ ബി.എ മലയാളം അനുവദിച്ച് കിട്ടിയത് ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ്. ഇനിയും പരിഹരിക്കാതെ കിടക്കുന്ന നിരവധി ആവശ്യങ്ങളുണ്ട്. കെട്ടിടം സംബന്ധമായവ ഏറെയാണ്. സുവോളജി, മലയാളം, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്‌സ്, ബോട്ടണി, ഹിസ്റ്ററി തുടങ്ങിയ വിഷയങ്ങളില്‍ പോസ്റ്റ് ഗ്രേജ്വഷന്‍ കോഴ്‌സുകള്‍ അനുവദിക്കണം. ബി.എ മലയാളത്തോടൊപ്പം ജേര്‍ണലിസവും അനുവദിക്കണം. കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് കാസര്‍കോട് ഗവ. കോളേജ്. ദേശീയതലത്തില്‍ 82-ാം റാങ്കുണ്ട്. എന്നിട്ടും വിവിധ ആവശ്യങ്ങള്‍ ഇനിയും പരിഗണിക്കാതെ കിടക്കുകയാണ്. ഇവ അനുവദിച്ചുതരാന്‍ മന്ത്രിയില്‍ നിന്ന് പ്രഖ്യാപനമുണ്ടാകണം'-എം.എല്‍.എ പറഞ്ഞു.
എം.എല്‍.എയുടെ ആവശ്യങ്ങളെ പരാമര്‍ശിച്ചു സംസാരിച്ച മന്ത്രി ആര്‍. ബിന്ദു, എം.എല്‍.എയുടെ എല്ലാ ആവശ്യങ്ങളും ഇവിടെ വെച്ച് എനിക്ക് പരിഹരിച്ചുതരാന്‍ പറ്റില്ലെങ്കിലും കാസര്‍കോട് ഗവ. കോളേജിന് ശാസ്ത്രാന്വേഷണത്തിനായി 1.8 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. വലിയ കയ്യടിയോടെയാണ് സദസ്സ് എം.എല്‍.എയുടെ ആവശ്യവും മന്ത്രിയുടെ പ്രഖ്യാപനവും ഏറ്റെടുത്തത്.

Related Articles
Next Story
Share it