ഏഷ്യന്‍ ഗെയിംസ്: മെഡല്‍ വേട്ടയില്‍ സെഞ്ച്വറി കടന്ന് ഇന്ത്യ; ചരിത്രത്തിലാദ്യം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ സെഞ്ച്വറി തികച്ച് ഇന്ത്യ. ഇന്ത്യയുടെ മെഡല്‍ നേട്ടം നൂറായി. വനിതകളുടെ കബഡിയില്‍ ചൈനീസ് തായ്‌പേയിയെ തോല്‍പ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടി. സ്‌കോര്‍ 26-25. കബഡി സ്വര്‍ണത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയതോടെണ് ഇന്ത്യ സെഞ്ചുറി തൊട്ടത്. 25 സ്വര്‍ണം, 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 2018ലെ ജക്കാര്‍ത്ത […]

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ സെഞ്ച്വറി തികച്ച് ഇന്ത്യ. ഇന്ത്യയുടെ മെഡല്‍ നേട്ടം നൂറായി. വനിതകളുടെ കബഡിയില്‍ ചൈനീസ് തായ്‌പേയിയെ തോല്‍പ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടി. സ്‌കോര്‍ 26-25. കബഡി സ്വര്‍ണത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയതോടെണ് ഇന്ത്യ സെഞ്ചുറി തൊട്ടത്. 25 സ്വര്‍ണം, 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 16 സ്വര്‍ണവും, 23 വെള്ളി യും 31 വെങ്കലവും അടക്കം 70 മെഡലുകള്‍ നേടിയതായിരുന്നു ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. പുരുഷന്‍മാരുടെ കബഡിയിലും പുരുഷ ക്രിക്കറ്റിലും ബാഡ്മിന്റണിലും ഇന്ത്യ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ ചൈനയിലെ ഇന്ത്യയുടെ മെഡല്‍ വേട്ട 100 കടന്ന് കുതിക്കുമെന്ന് ഉറപ്പായി. അമ്പെയ്ത്ത് വനിതാ വിഭാഗത്തില്‍ കോമ്പൗണ്ട് വ്യക്തിഗത സ്വര്‍ണം ജ്യോതി വെന്നം നേടി. വനിതാ ടീം ഇനത്തിലും മിക്‌സഡ് ടീമിനത്തിലും ജ്യോതി സ്വര്‍ണം നേടിയിരുന്നു.
ഇന്ത്യയുടെ അഥിതി സ്വാമിക്ക് വ്യക്തിഗത ഇനത്തില്‍ വെങ്കലമുണ്ട്. പുരുഷ വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യ നേടി. ഓജസ് സ്വര്‍ണവും അഭിഷേക് വര്‍മ വെള്ളിയും നേടി. പുരുഷ ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. രാവിലെ പതിനൊന്നരയ്ക്ക് മത്സരം തുടങ്ങും. ബാഡ്മിന്റണിലും കബഡിയിലുമാണ് ഇന്ത്യയുടെ മറ്റ് സ്വര്‍ണ പ്രതീക്ഷകള്‍. ബാഡ്മിന്റണ്‍ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് കൊറിയന്‍ സഖ്യവുമായി ഏറ്റുമുട്ടും. കബഡി ഫൈനലില്‍ പുരുഷ ടീം ഇറാനെ നേരിടും.

Related Articles
Next Story
Share it