ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: യു.എ.ഇ ടീമില്‍ കാസര്‍കോട് സ്വദേശിനിയും

കാസര്‍കോട്: മലേഷ്യയിലെ സെലന്‍കോറില്‍ നടക്കുന്ന ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള യു.എ.ഇ ദേശീയ ടീമില്‍ ഇടം നേടി കാസര്‍കോട് സ്വദേശിനി.ബംഗളൂരു ജെ.എന്‍.യുവില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ റീം സിറാജാണ് യു.എ.ഇ ദേശീയ ബാഡ്മിന്റണ്‍ ടീമിനായി മത്സരിക്കുക. ദുബായ് മീഡിയയിലെ ഐ.ടി ഹെഡ് ചൂരിയിലെ സിറാജിന്റെയും മൊഗ്രാല്‍പുത്തൂരിലെ റാബിയയുടെയും മകളാണ് റീം. സഹോദരി സാറ സിറാജും ബാഡ്മിന്റണ്‍ രംഗത്ത് ശ്രദ്ധനേടിയ താരമാണ്. സാറ 2018ലും 2019ലും ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ഉഗാണ്ട കമ്പാലയില്‍ നടന്ന […]

കാസര്‍കോട്: മലേഷ്യയിലെ സെലന്‍കോറില്‍ നടക്കുന്ന ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള യു.എ.ഇ ദേശീയ ടീമില്‍ ഇടം നേടി കാസര്‍കോട് സ്വദേശിനി.
ബംഗളൂരു ജെ.എന്‍.യുവില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ റീം സിറാജാണ് യു.എ.ഇ ദേശീയ ബാഡ്മിന്റണ്‍ ടീമിനായി മത്സരിക്കുക. ദുബായ് മീഡിയയിലെ ഐ.ടി ഹെഡ് ചൂരിയിലെ സിറാജിന്റെയും മൊഗ്രാല്‍പുത്തൂരിലെ റാബിയയുടെയും മകളാണ് റീം. സഹോദരി സാറ സിറാജും ബാഡ്മിന്റണ്‍ രംഗത്ത് ശ്രദ്ധനേടിയ താരമാണ്. സാറ 2018ലും 2019ലും ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ഉഗാണ്ട കമ്പാലയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ യു.എ. ഇയെ പ്രതിനിധീകരിച്ച് വെങ്കല മെഡല്‍ നേടിയിരുന്നു. ദുബായില്‍ ബാഡ്മിന്റണ്‍ പരിശീലിക്കുന്ന റീം ഇതിനോടകം നിരവധി ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുത്ത് മെഡല്‍ നേടിയിട്ടുണ്ട്. അതിനിടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യു.എ.ഇ ടീമില്‍ ഇടം നേടിയത്.

Related Articles
Next Story
Share it