മാവേലി എക്‌സ്പ്രസില്‍ ടിക്കറ്റില്ലാത്ത യാത്രക്കാരനെ എ.എസ്.ഐ ബൂട്ടിട്ട് ചവിട്ടി; വ്യാപക പ്രതിഷേധം

കണ്ണൂര്‍: ടിക്കറ്റില്ലാതെ യാത്ര ചെയ്‌തെന്നാരോപിച്ച് മാവേലി എക്‌സ്പ്രസില്‍ മധ്യവയസ്‌കനെ എ.എസ്.ഐ ബൂട്ടിട്ട് ചവിട്ടി വീഴ്ത്തി. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. മുഖ്യമന്ത്രി തലസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു. എ.എസ്.ഐ പ്രമോദാണ് മാവേലി എക്‌സ്പ്രസില്‍ വെച്ച് യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയത്. യാതൊരു പ്രകോപനവുമില്ലാതെ എ.എസ്.ഐ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന രംഗം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യപാകമായി പ്രചരിച്ചതോടെ റെയില്‍വേ പാലക്കാട് ഡിവിഷന്‍ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്‌സ്പ്രസ് […]

കണ്ണൂര്‍: ടിക്കറ്റില്ലാതെ യാത്ര ചെയ്‌തെന്നാരോപിച്ച് മാവേലി എക്‌സ്പ്രസില്‍ മധ്യവയസ്‌കനെ എ.എസ്.ഐ ബൂട്ടിട്ട് ചവിട്ടി വീഴ്ത്തി. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. മുഖ്യമന്ത്രി തലസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു. എ.എസ്.ഐ പ്രമോദാണ് മാവേലി എക്‌സ്പ്രസില്‍ വെച്ച് യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയത്. യാതൊരു പ്രകോപനവുമില്ലാതെ എ.എസ്.ഐ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന രംഗം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യപാകമായി പ്രചരിച്ചതോടെ റെയില്‍വേ പാലക്കാട് ഡിവിഷന്‍ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്‌സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴാണ് സംഭവം. വൈകിട്ട് മാഹിയില്‍ നിന്നാണ് യാത്രക്കാരന്‍ ട്രെയിനില്‍ കയറിയത്. ഇയാള്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തതായി സ്ത്രീയാത്രക്കാരടക്കം പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇടപെട്ടതെന്നാണ് ടി.ടി.ഇ റെയില്‍വേ അധികൃതര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. എ.എസ്.ഐ പ്രമോദ് യാത്രക്കാരനെ ചവിട്ടി വീഴ്ത്തുന്നതും ട്രെയിന്‍ വടകരയിലെത്തിയപ്പോള്‍ ഇറക്കിവിടുന്നതും യാത്രക്കാരില്‍ ഒരാളാണ് പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതര്‍ വിഷയത്തില്‍ ഇടപെട്ടത്.
യാത്രക്കാരനെ എ.എസ്.ഐ മര്‍ദ്ദിച്ച സംഭവം അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് എ.സി.പിയെ ചുമതലപ്പെടുത്തിയതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു.

Related Articles
Next Story
Share it