അശ്വിന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ്മ; കണ്ണീരോടെ നാട് വിടചൊല്ലി

കാഞ്ഞങ്ങാട്: അരുണാചല്‍ പ്രദേശ് സിയാങ്ങ് ജില്ലയില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച ചെറുവത്തൂര്‍ കിഴക്കേമുറിയിലെ ജവാന്‍ കെ.വി. അശ്വിന് ജന്മനാട് കണ്ണീരോടെ വിട നല്‍കി. സൈനിക ബഹുമതിയോടെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് കരസേനയുടെ പ്രത്യേക വിമാനത്തില്‍ മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചത്. എ.ഡി.എം എം.കെ.കെ ദിവാകരന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. എം. രാജഗോപാല്‍ എം.എല്‍. എ, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീള, കണ്ണൂര്‍ ഡി.എസ്.സി.യിലെ സുബേദാര്‍ ബി. കേശവന്‍, സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ […]

കാഞ്ഞങ്ങാട്: അരുണാചല്‍ പ്രദേശ് സിയാങ്ങ് ജില്ലയില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച ചെറുവത്തൂര്‍ കിഴക്കേമുറിയിലെ ജവാന്‍ കെ.വി. അശ്വിന് ജന്മനാട് കണ്ണീരോടെ വിട നല്‍കി. സൈനിക ബഹുമതിയോടെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് കരസേനയുടെ പ്രത്യേക വിമാനത്തില്‍ മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചത്. എ.ഡി.എം എം.കെ.കെ ദിവാകരന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. എം. രാജഗോപാല്‍ എം.എല്‍. എ, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീള, കണ്ണൂര്‍ ഡി.എസ്.സി.യിലെ സുബേദാര്‍ ബി. കേശവന്‍, സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ കെ. പ്രകാശ്, ഇരിട്ടി തഹസില്‍ദാര്‍ സി.വി. പ്രകാശന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരും വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങാനെത്തിയിരുന്നു. രാത്രി ഒമ്പതോടെ ചെറുവത്തൂരിലെത്തിച്ചു. ഇന്നു രാവിലെ ചെറുവത്തൂരില്‍ നിന്ന് വിലാപയാത്രയായി മൃതദേഹം കിഴക്കേമുറി ക്ലബ്ബ്-പൊതുജന വായനശാലയിലെത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷമാണ് സംസ്‌കരിച്ചത്. സംസ്ഥാന സര്‍ക്കാറിനുവേണ്ടി മന്ത്രി അഹമ്മദ് ദേവര്‍കോവിലും മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദും ഇന്ന് രാവിലെ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. കേന്ദ്ര ടൂറിസം മന്ത്രി ശ്രീപദ് നായക്ക്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ തുടങ്ങിയവര്‍ ഇന്നലെ അശ്വിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.

Related Articles
Next Story
Share it