കനത്ത ആഘാതമായി അഷ്‌റഫിന്റെ വേര്‍പാട്
20 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 90കളുടെ അവസാനം. കൂട്ടുകാരുമൊന്നിച്ചുള്ള രാത്രി കറക്കം ഒഴിവാക്കാനായി ജ്യേഷ്ഠന്‍ എനിക്കൊരു പൂട്ടിട്ടു. എനിക്ക് വേണ്ടി നഗരത്തില്‍ ഒരു കട കണ്ടുവെച്ചു. അന്നും ഇന്നും വ്യാപാരം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ സ്വപ്‌ന കേന്ദ്രമാണ് പഴയ ബസ് സ്റ്റാന്റ് ഫസ്റ്റ് ക്രോസ് റോഡ്. ഇന്നത്തെ പോലെ വികസിച്ചിട്ടില്ലായിരുന്നു. അവിടെയുള്ള ആയിഷ ഫുട്‌വെയര്‍ എനിക്ക് വേണ്ടി ഏട്ടന്‍ വാങ്ങി. അല്‍പം നവീകരിച്ച്, പേര് ഷൂ ക്ലബ്ബ് എന്ന് മാറ്റി കട തുടങ്ങി വൈകുന്നേരങ്ങളില്‍ അവിടെ എന്നെ ഇരുത്തി. ആ […]
20 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 90കളുടെ അവസാനം. കൂട്ടുകാരുമൊന്നിച്ചുള്ള രാത്രി കറക്കം ഒഴിവാക്കാനായി ജ്യേഷ്ഠന്‍ എനിക്കൊരു പൂട്ടിട്ടു. എനിക്ക് വേണ്ടി നഗരത്തില്‍ ഒരു കട കണ്ടുവെച്ചു. അന്നും ഇന്നും വ്യാപാരം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ സ്വപ്‌ന കേന്ദ്രമാണ് പഴയ ബസ് സ്റ്റാന്റ് ഫസ്റ്റ് ക്രോസ് റോഡ്. ഇന്നത്തെ പോലെ വികസിച്ചിട്ടില്ലായിരുന്നു. അവിടെയുള്ള ആയിഷ ഫുട്‌വെയര്‍ എനിക്ക് വേണ്ടി ഏട്ടന്‍ വാങ്ങി. അല്‍പം നവീകരിച്ച്, പേര് ഷൂ ക്ലബ്ബ് എന്ന് മാറ്റി കട തുടങ്ങി വൈകുന്നേരങ്ങളില്‍ അവിടെ എന്നെ ഇരുത്തി. ആ […]
20 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 90കളുടെ അവസാനം. കൂട്ടുകാരുമൊന്നിച്ചുള്ള രാത്രി കറക്കം ഒഴിവാക്കാനായി ജ്യേഷ്ഠന്‍ എനിക്കൊരു പൂട്ടിട്ടു. എനിക്ക് വേണ്ടി നഗരത്തില്‍ ഒരു കട കണ്ടുവെച്ചു. അന്നും ഇന്നും വ്യാപാരം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ സ്വപ്‌ന കേന്ദ്രമാണ് പഴയ ബസ് സ്റ്റാന്റ് ഫസ്റ്റ് ക്രോസ് റോഡ്. ഇന്നത്തെ പോലെ വികസിച്ചിട്ടില്ലായിരുന്നു. അവിടെയുള്ള ആയിഷ ഫുട്‌വെയര്‍ എനിക്ക് വേണ്ടി ഏട്ടന്‍ വാങ്ങി. അല്‍പം നവീകരിച്ച്, പേര് ഷൂ ക്ലബ്ബ് എന്ന് മാറ്റി കട തുടങ്ങി വൈകുന്നേരങ്ങളില്‍ അവിടെ എന്നെ ഇരുത്തി. ആ സമയത്ത് തന്നെയാണ് തൊട്ടുമുമ്പില്‍ ഐവ എന്ന പേരില്‍ ചെറിയൊരു റെഡിമെയ്ഡ് കട തുറക്കുന്നത്. 1997ലാണെന്നാണ് എന്റെ ഓര്‍മ്മ. ഒരു ഒറ്റമുറി കട. ഇവിടെ നേരത്തെ ഒരു ലോട്ടറി വില്‍പന കടയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഐവ തുടങ്ങിയതോടെ കടയുടമ സുലൈമാന്‍ച്ചയുമായി നല്ല അടുപ്പത്തിലായി. ഞങ്ങള്‍ പരസ്പരം സഹായിക്കും. അവരുടെ കടയില്‍ വസ്ത്രം വാങ്ങാന്‍ വരുന്നവരെ പാദരക്ഷ വാങ്ങാന്‍ എന്റെ കടയിലേക്ക് വിടും. ആയിടക്കാണ് അഷ്‌റഫ് ആലംപാടിയെ പരിചയപ്പെടുന്നത്. സൗദിയിലായിരുന്നു അഷ്‌റഫ്. നാട്ടില്‍ അവധിക്ക് വരുമ്പോള്‍ ഐവയില്‍ വരും.
സുലൈമാന്‍ച്ചാന്റെ പുതിയാപ്ലക്ക് ഐവയില്‍ എന്നും ഒരു അതിഥിയുടെ സ്ഥാനമുണ്ടായിരുന്നു. ഞാനും അഷ്‌റഫും തമ്മിലുള്ള ബന്ധം വളര്‍ന്നു. അവന്‍ പലപ്പോഴും എന്റെ കടയില്‍ വന്നിരിക്കും. ഒരുതരത്തില്‍ പറഞ്ഞാല്‍ സുലൈമാന്‍ച്ചാന്റെ മക്കളെക്കാള്‍ അന്ന് ഞാനുമായി കൂടുതല്‍ അടുപ്പം മരുമകന്‍ അഷ്‌റഫിനായിരുന്നു.
പിന്നീട് ഐവ വികസിച്ചു. കാസര്‍കോട്ടെ പ്രമുഖ വസ്ത്രാലയമായി വളര്‍ന്നു. മറ്റു നഗരങ്ങളിലേക്കും ഐവ കുടിയേറി. സുലൈമാന്‍ച്ചാന്റെ മക്കളായ അഷ്‌റഫിന്റെയും സമീറിന്റെയും തസ്‌ലീമിന്റെയും കഠിന പ്രയത്‌നത്തിന്റെ ഫലമായിരുന്നു അത്. ബിസിനസില്‍ കാണിക്കേണ്ട മിടുക്ക് ഈ മൂന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് കാസര്‍കോടിന് പഠിപ്പിച്ചുതന്നു. അതാണ് ഐവ സില്‍ക്‌സിന്റെ വിക്ടറി സ്റ്റോറി.
കാലം പോകെ അഷ്‌റഫുമായുള്ള എന്റെ ബന്ധവും വളര്‍ന്നുവന്നു. രണ്ടുദിവസം മുമ്പ് പുതിയ ബസ് സ്റ്റാന്റിലെ ഐവ സില്‍ക്‌സില്‍ ചെന്നപ്പോഴാണ് അഷ്‌റഫിനെ അവസാനമായി കണ്ടത്. അഷ്‌റഫ് അന്ന് എന്നോട് ഏറെ നേരം സംസാരിച്ചു. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അഷ്‌റഫ് ആകുലനായിരുന്നു. അന്ന് വൈകിട്ടാണ് ശനി, ഞായര്‍ പ്രതിവാര നിയന്ത്രണം പ്രഖ്യാപിക്കപ്പെട്ടത്. കൂനിന്‍മേല്‍ കുരു എന്ന തരത്തിലായല്ലോ കാര്യം എന്ന രീതിയില്‍ അഷ്‌റഫ് ആകുലത പങ്കിട്ടു. ആരോഗ്യകാര്യത്തില്‍ എന്നും ശ്രദ്ധാലുവായിരുന്നു അവന്‍. പ്രഭാത നടത്തമുണ്ട്. ഭക്ഷണത്തിലും ചിട്ടകളുണ്ട്. കൂടെക്കൂടെ ബോഡിചെക്കപ്പ് നടത്തും. ഒരാഴ്ചമുമ്പും ചെക്കപ്പ് നടത്തിയിരുന്നു. കോവിഡ് വാക്‌സിനും എടുത്തിരുന്നു.
ഹൃദയസംബന്ധമായ ഒരു പ്രശ്‌നവും ഇതുവരെ ഇല്ലായിരുന്നു. കാസര്‍കോട്ടെ ആസ്പത്രിയില്‍ ചികിത്സയിലുള്ള ഭാര്യാപിതാവിന് ഇന്നലെ രാത്രി അഷ്‌റഫ് വീട്ടില്‍ നിന്ന് ഭക്ഷണം എത്തിച്ച് മടങ്ങിവന്നതാണ്. 10 മണികഴിഞ്ഞ് ഭാര്യാമാതാവിനോടും മുംബൈയിലുള്ള സുഹൃത്തിനോടും സംസാരിച്ച ശേഷമാണ് ഉറങ്ങാന്‍ കിടന്നത്. അല്‍പം കഴിഞ്ഞ് നേരിയ നെഞ്ചുവേദനയുണ്ടായി.
മരണത്തിന്റെ കാലൊച്ചയുമായാണ് വേദന വന്നതെന്ന് അവന്‍ അറിഞ്ഞില്ല. അമ്മാവന്‍ ചികിത്സയിലുള്ള അതേ ആസ്പത്രിയിലേക്ക് അഷ്‌റഫിനെ എത്തിച്ചു. പക്ഷെ അപ്പോഴേക്കും പ്രാണെന്റെ ഇഴ മുറിഞ്ഞിരുന്നു.
ഐവ സില്‍ക്‌സില്‍ എത്തുന്നവര്‍ക്ക് ആദ്യം കാണുന്ന മുഖമായിരുന്നു അഷ്‌റഫ്. എല്ലാവരേയും പുഞ്ചിരിയോടെ സ്വീകരിച്ചിരുന്ന ആ മുഖം ഇനിയില്ല. പെട്ടെന്നുള്ള വിയോഗത്തിന്റെ ആഘാതത്തിലാണ് ഐവ കുടുംബം.
ഈ വേര്‍പാട് താങ്ങാന്‍ അഷ്‌റഫിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ....