നന്മയുടെ പ്രതിരൂപമായിരുന്നു അഷ്‌റഫ് അളിയന്‍
ഓരോ വിയോഗങ്ങളും മനസ്സിനെ മുറിവേല്‍പിച്ചു കൊണ്ടല്ലാതെ കടന്നു പോകുന്നില്ല. എത്ര ശാന്തമാക്കാന്‍ ശ്രമിച്ചാലും അവ നമ്മെ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും. ദുഖത്തിന്റെ അഗാധ കയങ്ങളിലേക്ക് തള്ളിയിടും. മരണം നിയതിയുടെ നിയോഗമാണെന്ന് ആലങ്കാരികമായി പറയാമെങ്കിലും, പ്രിയപ്പെട്ടവര്‍ നമ്മെ വിട്ടു പോവുമ്പോള്‍ നാമനുഭവിക്കുന്ന വേദന അതികഠിനമാണ്. അഷ്‌റഫ് കേളംഗയം എന്ന അഷ്‌റഫ് അളിയന്റെ ആകസ്മികമായ വേര്‍പാട് ഒരു നടുക്കത്തോടെ മാത്രമെ ഉള്‍ക്കൊള്ളാന്‍ പറ്റിയുള്ളു. രാത്രി രണ്ടര മണിക്കാണ് സുഹൃത്ത് അഷ്‌റഫ് ഐവയുടെ ഫോണ്‍ വരുന്നത്. ആ സമയത്ത് അവന്‍ വിളിക്കാറില്ല. 'എളിയ മരിച്ചു'. […]
ഓരോ വിയോഗങ്ങളും മനസ്സിനെ മുറിവേല്‍പിച്ചു കൊണ്ടല്ലാതെ കടന്നു പോകുന്നില്ല. എത്ര ശാന്തമാക്കാന്‍ ശ്രമിച്ചാലും അവ നമ്മെ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും. ദുഖത്തിന്റെ അഗാധ കയങ്ങളിലേക്ക് തള്ളിയിടും. മരണം നിയതിയുടെ നിയോഗമാണെന്ന് ആലങ്കാരികമായി പറയാമെങ്കിലും, പ്രിയപ്പെട്ടവര്‍ നമ്മെ വിട്ടു പോവുമ്പോള്‍ നാമനുഭവിക്കുന്ന വേദന അതികഠിനമാണ്. അഷ്‌റഫ് കേളംഗയം എന്ന അഷ്‌റഫ് അളിയന്റെ ആകസ്മികമായ വേര്‍പാട് ഒരു നടുക്കത്തോടെ മാത്രമെ ഉള്‍ക്കൊള്ളാന്‍ പറ്റിയുള്ളു. രാത്രി രണ്ടര മണിക്കാണ് സുഹൃത്ത് അഷ്‌റഫ് ഐവയുടെ ഫോണ്‍ വരുന്നത്. ആ സമയത്ത് അവന്‍ വിളിക്കാറില്ല. 'എളിയ മരിച്ചു'. […]
ഓരോ വിയോഗങ്ങളും മനസ്സിനെ മുറിവേല്‍പിച്ചു കൊണ്ടല്ലാതെ കടന്നു പോകുന്നില്ല. എത്ര ശാന്തമാക്കാന്‍ ശ്രമിച്ചാലും അവ നമ്മെ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും. ദുഖത്തിന്റെ അഗാധ കയങ്ങളിലേക്ക് തള്ളിയിടും. മരണം നിയതിയുടെ നിയോഗമാണെന്ന് ആലങ്കാരികമായി പറയാമെങ്കിലും, പ്രിയപ്പെട്ടവര്‍ നമ്മെ വിട്ടു പോവുമ്പോള്‍ നാമനുഭവിക്കുന്ന വേദന അതികഠിനമാണ്.
അഷ്‌റഫ് കേളംഗയം എന്ന അഷ്‌റഫ് അളിയന്റെ ആകസ്മികമായ വേര്‍പാട് ഒരു നടുക്കത്തോടെ മാത്രമെ ഉള്‍ക്കൊള്ളാന്‍ പറ്റിയുള്ളു. രാത്രി രണ്ടര മണിക്കാണ് സുഹൃത്ത് അഷ്‌റഫ് ഐവയുടെ ഫോണ്‍ വരുന്നത്. ആ സമയത്ത് അവന്‍ വിളിക്കാറില്ല. 'എളിയ മരിച്ചു'. ഉറക്കച്ചവടിലായതിനാല്‍ എനിക്ക് അത്രയേ കേട്ടുള്ളു. ഞാന്‍ ചോദിച്ചു; ഏത് എളിയ? അഷ്‌റഫ് അളിയന്‍. മനസ്സ് ഷേക്കേറ്റത് പോലെ നിശ്ചലമായി. രാത്രി തന്നെ അവിടെയെത്തുമ്പോള്‍ അഷ്‌റഫ് അളിയന്‍ ശാന്തമായുറങ്ങുകയായിരുന്നു. അപ്പോഴും തന്റെ സ്വതസിദ്ധമായ പുഞ്ചിരി മുഖത്ത് നിന്നും മാഞ്ഞിരുന്നില്ല. ഷാഫിച്ചാ എന്ന് എന്നെ വിളിക്കും പോലെ. ഇപ്രാവശ്യം നമുക്ക് എവിടെയെങ്കിലും ടൂര്‍ പോകണ്ടേ...
ഓരോ വെക്കേഷന്‍ ടൂറും ഞങ്ങള്‍ കുടുംബ സമേതമായിരുന്നു പോയിരുന്നത്. രണ്ട് വര്‍ഷമായി കൊറോണ കാരണം എവിടെയും പോവാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. ഓരോ പ്രാവശ്യം കാണുമ്പോഴും ടൂറിനെപ്പറ്റി ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അവസാനമായി കണ്ടപ്പോഴും ലക്ഷദ്വീപ് യാത്രയെപ്പറ്റിയായിരുന്നു സംസാരിച്ചത്. ഓരോ യാത്രയിലും അദ്ദേഹത്തിന്റെ സരസമായ സംസാരവും ദിഖ്ര്‍ ചൊല്ലലുമൊക്കെയായി യാത്രയെ ഏറെ ആകര്‍ഷണീയമാക്കിയിരുന്നു. എവിടെയാണെങ്കിലും സമയം തെറ്റാതെയുള്ള നിസ്‌കാരവും സ്വലാത്തുമൊക്കെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു.
ഒരിക്കല്‍ പരിചയപ്പെട്ടവരാരും അഷ്‌റഫ് അളിയനെ മറന്നിരുന്നില്ല. ഇത്രമാത്രം ബന്ധങ്ങള്‍ക്ക് വില കല്‍പിച്ച വേറൊരാളെ കണ്ടിട്ടേയില്ല. ഒരിക്കല്‍ സിംല യാത്രാ മധ്യേ ഡല്‍ഹിയിലെത്തിയപ്പോള്‍ അവിടെ ഞങ്ങളെ കൂട്ടാന്‍ ഡല്‍ഹിക്കാരനായ അന്‍സാര്‍ ഭായ് കാത്തു നില്‍ക്കുന്നുണ്ട്. ഇദ്ദേഹമാരെന്ന് ചോദിച്ചപ്പോള്‍, പണ്ട് സൗദിയില്‍ ഒന്നിച്ച് ജോലി ചെയ്ത സുഹൃത്താണെന്നായിരുന്നു മറുപടി. അദ്ദേഹം ഞങ്ങളെ വീട്ടില്‍ കൂട്ടി കൊണ്ടു പോയി വിഭവ സമൃദ്ധമായ ഭക്ഷണമൊക്കെ തന്ന് ഒരു ദിവസം വീട്ടില്‍ താമസിപ്പിച്ചാണ് യാത്രയാക്കിയത്. പത്ത് പതിനഞ്ച് വര്‍ഷം മുമ്പ് ഒന്നിച്ച് ജോലി ചെയ്തവരുമായി ഇപ്പോഴും ഇത്രമാത്രം ദൃഢമായ ബന്ധം താലോലിച്ച് കൊണ്ടു നടക്കുന്നുവെന്നത് അത്ഭുതമായിരുന്നു. എവിടെ പോയാലും അഷ്‌റഫ് അളിയന് സുഹൃത്തുക്കളുണ്ടായിരുന്നു. മൈസൂരായാലും മടിക്കേരിയായാലും മലപ്പുറമായാലും... പോകുന്നിടത്തൊക്കെ ഏറ്റവും പ്രിയപ്പെട്ടവരെപ്പോലെ അവര്‍ തരുന്ന സ്‌നേഹ വായ്പുകള്‍ ഒരുപാടനുഭവിച്ചറിഞ്ഞിട്ടുണ്ട്.
പരിചയപ്പെട്ടവര്‍ക്കൊക്കെ ഒരത്ഭുത പ്രതിഭാസമായിരുന്നു അഷ്‌റഫ് അളിയന്‍. ആരോടും തര്‍ക്കിക്കാന്‍ നില്‍ക്കാത്ത, പുഞ്ചിരിച്ചു കൊണ്ടു മാത്രം എല്ലാവരുമായും ഇടപഴകിയിരുന്ന നന്മയുടെ പ്രതിരൂപമയായിരുന്നു അദ്ദേഹം. ഒരു മനുഷ്യന് ഇങ്ങനെയൊക്കെ പെരുമാറാനും ജീവിച്ചു തീര്‍ക്കാനും പറ്റുമെന്ന് കാണിച്ചു തന്നത് അഷ്‌റഫാണ്. നാടും നാട്ടാരും മാത്രമല്ല ഒരിക്കല്‍ പരിചയപ്പെട്ടവര്‍ പോലും അദ്ദേഹത്തിന്റെ സ്വഭാവ ഗുണങ്ങള്‍ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിക്കുന്നുണ്ടായിരുന്നു.
ഇഹലോകത്ത് ഒരുപാട് യാത്രകള്‍ ബാക്കിവെച്ച് ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് അഷ്‌റഫ് അളിയന്‍ യാത്രയായിരിക്കുന്നു.
സര്‍വ്വ ശക്തനായ അള്ളാഹു അവിടെ ശാന്തിയും സമാധാനവും പ്രദാനം ചെയ്യട്ടെയെന്ന് മനമുരുകി പ്രാര്‍ത്ഥിക്കുന്നു.