പരവനടുക്കം ഗവ.വൃദ്ധസദനത്തിലെ അന്തേവാസി അന്തരിച്ചു

കാസർകോട്: പരവനടുക്കം ഗവ.വൃദ്ധസദനത്തിലെ അന്തേവാസി അഷ്‌റഫ് (68) അന്തരിച്ചു. 2020 ജൂലൈ 18 ന് സ്ഥാപനത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ സ്വദേശം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി എന്നാണ് പറഞ്ഞിരുന്നതെങ്കിലും അവകാശികളെക്കുറിച്ചോ  ബന്ധു ക്കളെക്കുറിച്ചോ യാതൊരു വിവരവും ലഭ്യമല്ലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതന് ബന്ധുക്കളോ അവകാശികളോ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം കാസര്‍കോട് പരവനടുക്കത്തുള്ള സര്‍ക്കാര്‍ വൃദ്ധസദനവുമായി ബന്ധപ്പെടണം. അവകാശികളില്ല  എന്ന ധാരണയില്‍ മൃതദേഹം പിന്നീട് സംസ്ക്കരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഫോണ്‍  04994 239276,  […]

കാസർകോട്: പരവനടുക്കം ഗവ.വൃദ്ധസദനത്തിലെ അന്തേവാസി അഷ്‌റഫ് (68) അന്തരിച്ചു. 2020 ജൂലൈ 18 ന് സ്ഥാപനത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ സ്വദേശം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി എന്നാണ് പറഞ്ഞിരുന്നതെങ്കിലും അവകാശികളെക്കുറിച്ചോ ബന്ധു ക്കളെക്കുറിച്ചോ യാതൊരു വിവരവും ലഭ്യമല്ലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതന് ബന്ധുക്കളോ അവകാശികളോ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം കാസര്‍കോട് പരവനടുക്കത്തുള്ള സര്‍ക്കാര്‍ വൃദ്ധസദനവുമായി ബന്ധപ്പെടണം. അവകാശികളില്ല എന്ന ധാരണയില്‍ മൃതദേഹം പിന്നീട് സംസ്ക്കരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഫോണ്‍ 04994 239276, 9846725915

Related Articles
Next Story
Share it