അശോകനെ കുടുക്കിയത് കാഞ്ഞങ്ങാട്ട് നിന്ന് വിനോദയാത്രയ്‌ക്കെത്തിയ യുവാക്കള്‍

കാഞ്ഞങ്ങാട്: കാഞ്ഞിരപ്പൊയില്‍, തായന്നൂര്‍ ഭാഗങ്ങളില്‍ നാട്ടുകാരുടെ സൈ്വര്യം കെടുത്തിയ മോഷ്ടാവ് അശോകനെ എറണാകുളത്ത് കസ്റ്റഡിയിലെടുത്തതോടെ കാഞ്ഞങ്ങാട്ടേക്കു കൊണ്ടുവരാനായി പൊലീസ് സംഘം എറണാകുളത്തെത്തി. ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അശോകനെ കൊണ്ടുവരാനായി എറണാകുളത്തെത്തിയത്. കാഞ്ഞിരപ്പൊയില്‍ നിന്നും ചെഗുവേര ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിനോദയാത്രക്കു പോയ യുവാക്കളാണ് അശോകനെ കുടുക്കിയത്. മറൈന്‍ഡ്രൈവ് ഭാഗത്ത് യുവാക്കള്‍ നടന്നു പോകുന്നതിനിടയില്‍ തട്ടുകടയില്‍ നിന്നും അശോകന്റെ രൂപ സാദൃശ്യമുള്ള ഒരാള്‍ ചായ കുടിക്കന്നത് കണ്ടു. അശോകനറിയാതെ മൊബൈലില്‍ ഫോട്ടോയെടുത്ത് നാട്ടിലേക്കയച്ച് […]

കാഞ്ഞങ്ങാട്: കാഞ്ഞിരപ്പൊയില്‍, തായന്നൂര്‍ ഭാഗങ്ങളില്‍ നാട്ടുകാരുടെ സൈ്വര്യം കെടുത്തിയ മോഷ്ടാവ് അശോകനെ എറണാകുളത്ത് കസ്റ്റഡിയിലെടുത്തതോടെ കാഞ്ഞങ്ങാട്ടേക്കു കൊണ്ടുവരാനായി പൊലീസ് സംഘം എറണാകുളത്തെത്തി. ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അശോകനെ കൊണ്ടുവരാനായി എറണാകുളത്തെത്തിയത്. കാഞ്ഞിരപ്പൊയില്‍ നിന്നും ചെഗുവേര ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിനോദയാത്രക്കു പോയ യുവാക്കളാണ് അശോകനെ കുടുക്കിയത്. മറൈന്‍ഡ്രൈവ് ഭാഗത്ത് യുവാക്കള്‍ നടന്നു പോകുന്നതിനിടയില്‍ തട്ടുകടയില്‍ നിന്നും അശോകന്റെ രൂപ സാദൃശ്യമുള്ള ഒരാള്‍ ചായ കുടിക്കന്നത് കണ്ടു. അശോകനറിയാതെ മൊബൈലില്‍ ഫോട്ടോയെടുത്ത് നാട്ടിലേക്കയച്ച് ഉറപ്പുവരുത്തി. വിവരം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ.വി.ബാലകൃഷ്ണന്‍ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹം എറണാകുളം പൊലീസുമായി ബന്ധപ്പെട്ട് അശോകനെ കസ്റ്റഡിയിലെടുക്കാന്‍ സഹായം ആവശ്യപ്പെട്ടു. അതിനിടെ അശോകന്‍ ചായക്കടയില്‍ നേരെ ഒരു മൊബൈല്‍ കടയിലേക്കാണ് പോയത്. പൊലീസ് മൊബൈല്‍ കടയിലെത്തിയാണ് അശോകനെ കസ്റ്റഡിയിലെടുത്തത്. അമ്പലത്തറ സ്‌റ്റേഷനില്‍ രണ്ടു കേസുകളും ഹൊസ്ദുര്‍ഗില്‍ ഒരു കേസുമാണ് അശോകനെതിരെയുള്ളത്. അശോകനെ പിടികൂടാന്‍ രണ്ടു മാസക്കാലമായി വന്‍ സന്നാഹമാണ് പൊലീസൊരുക്കിയത്. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കള്ളന്‍ അശോകന്‍ എന്ന വാട്‌സാപ്പ് കൂട്ടായ്മ ഉണ്ടാക്കിയും പൊലീസ് പരീക്ഷണം നടത്തിയിരുന്നു.

Related Articles
Next Story
Share it