മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ അശോക് ഡിന്‍ഡയ്ക്ക് അജ്ഞാത സംഘത്തിന്റെ അക്രമം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുുപ്പില്‍ ജനവിധി തേടുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അശോക് ഡിന്‍ഡയ്‌ക്കെതിരെ ആക്രമണം. പശ്ചിമബംഗാളില്‍ രണ്ടാംഘട്ട തെരഞ്ഞടുപ്പിന് രണ്ട് ദിനം മാത്രം ശേഷിക്കെയാണ് മൊയ്ന മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ഡിന്‍ഡ അജ്ഞാത സംഘത്തിന്റെ അക്രമത്തിനിരയായത്. തെരഞ്ഞെടുപ്പ് പ്രചരണ റോഡ്ഷോ കഴിഞ്ഞ് മടങ്ങി വരവേ വൈകുന്നേരം 4.30ഓടെയാണ് ആക്രമണം ഉണ്ടായത്. ഇരുമ്പ് വടിയും കല്ലുകളുമായി എത്തിയ സംഘം ഡിന്‍ഡ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങള്‍ എ.എന്‍.ഐ ട്വീറ്റ് ചെയ്തു. കാറിന്റെ ചില്ലുകള്‍ […]

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുുപ്പില്‍ ജനവിധി തേടുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അശോക് ഡിന്‍ഡയ്‌ക്കെതിരെ ആക്രമണം. പശ്ചിമബംഗാളില്‍ രണ്ടാംഘട്ട തെരഞ്ഞടുപ്പിന് രണ്ട് ദിനം മാത്രം ശേഷിക്കെയാണ് മൊയ്ന മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ഡിന്‍ഡ അജ്ഞാത സംഘത്തിന്റെ അക്രമത്തിനിരയായത്. തെരഞ്ഞെടുപ്പ് പ്രചരണ റോഡ്ഷോ കഴിഞ്ഞ് മടങ്ങി വരവേ വൈകുന്നേരം 4.30ഓടെയാണ് ആക്രമണം ഉണ്ടായത്.

ഇരുമ്പ് വടിയും കല്ലുകളുമായി എത്തിയ സംഘം ഡിന്‍ഡ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങള്‍ എ.എന്‍.ഐ ട്വീറ്റ് ചെയ്തു. കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കാര്‍ തകര്‍ക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന കല്ലുകളും ചിത്രങ്ങളില്‍ വ്യക്തമാണ്. ഡിന്‍ഡയുടെ കഴുത്തിനും തോളിനുമാണ് പരിക്കേറ്റത്. അതേസമയം അക്രമത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് തള്ളി. സംസ്ഥാന ബി.ജെ.പിയിലെ അതൃപ്തിയാണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് തൃണമൂല്‍ നേതാക്കള്‍ പറയുന്നത്.

Related Articles
Next Story
Share it