ആശാന്‍ നാള്‌തോറും വളരുന്ന മഹാവൃക്ഷം-കല്‍പറ്റ നാരായണന്‍

കാസര്‍കോട്: നാളുതോറും വളരുന്ന മഹാവൃക്ഷം പോലെ ഏതു കാലത്തോടും സംവദിച്ച് വളര്‍ന്നുകൊണ്ടേയിരിക്കുകയാണ് കുമാരനാശാന്റെ കവിതകളെന്ന് കവിയും പ്രഭാഷകനുമായ പ്രൊഫ. കല്‍പറ്റ നാരായണന്‍ പറഞ്ഞു. ലോകജീവിത വൈഷമ്യങ്ങള്‍ സ്ത്രീകളിലൂടെ പറയാനാണ് ആശാന്‍ കൂടുതലായി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ഗവ. കോളേജില്‍ ആശാന്‍ ചരമശതാബ്ദി സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു കല്‍പറ്റ നാരായണന്‍. ഒരു പൊളിറ്റിക്‌സിലും ആശാനെ ഒതുക്കാനാകില്ലെന്നും ഉപേക്ഷിക്കപ്പെട്ടവരും ജാതിവിവേചനം നേരിടുന്നവരും അസ്വാതന്ത്ര്യം അനുഭവിക്കുന്നവരും പുരുഷാധിപത്യവ്യവസ്ഥിതിക്ക് അടിപ്പെട്ടവരും മറ്റുമാണ് ആശാന്റെ നായികമാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രണ്ട് ദിവസത്തെ സെമിനാര്‍ കണ്ണൂര്‍ […]

കാസര്‍കോട്: നാളുതോറും വളരുന്ന മഹാവൃക്ഷം പോലെ ഏതു കാലത്തോടും സംവദിച്ച് വളര്‍ന്നുകൊണ്ടേയിരിക്കുകയാണ് കുമാരനാശാന്റെ കവിതകളെന്ന് കവിയും പ്രഭാഷകനുമായ പ്രൊഫ. കല്‍പറ്റ നാരായണന്‍ പറഞ്ഞു. ലോകജീവിത വൈഷമ്യങ്ങള്‍ സ്ത്രീകളിലൂടെ പറയാനാണ് ആശാന്‍ കൂടുതലായി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ഗവ. കോളേജില്‍ ആശാന്‍ ചരമശതാബ്ദി സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു കല്‍പറ്റ നാരായണന്‍. ഒരു പൊളിറ്റിക്‌സിലും ആശാനെ ഒതുക്കാനാകില്ലെന്നും ഉപേക്ഷിക്കപ്പെട്ടവരും ജാതിവിവേചനം നേരിടുന്നവരും അസ്വാതന്ത്ര്യം അനുഭവിക്കുന്നവരും പുരുഷാധിപത്യവ്യവസ്ഥിതിക്ക് അടിപ്പെട്ടവരും മറ്റുമാണ് ആശാന്റെ നായികമാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് ദിവസത്തെ സെമിനാര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം ഡോ. എ. അശോകന്‍ ഉദ്ഘാടനം ചെയ്തു. ഡോ. എ.എം. ശ്രീധരന്‍ ആമുഖപ്രഭാഷണം നടത്തി. പ്രൊഫ. എം.സി. രാജു, ഡോ. ഷിബു കുമാര്‍ പി.എല്‍., ഡോ. റിജു മോള്‍, സ്‌കാനിയ ബെദിര, നജുമുനീസ, ഡോ. രാജീവ് യു. പ്രസംഗിച്ചു. കുമാരനാശാന്‍ എന്ന ബഹുവചനം, കര്‍മവ്യസനിയായ ആശാന്‍ എന്നീ വിഷയങ്ങള്‍ യഥാക്രമം ഇ.പി. രാജഗോപാലന്‍, ഡോ. ആര്‍. ചന്ദ്രബോസ് എന്നിവര്‍ അവതരിപ്പിച്ചു. ഡോ. ചന്ദ്രരാജ് സി., ഡോ. ബി. ബാലാനന്ദന്‍ തേക്കുംമൂട് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ ഗഡിനാഡു ചേതന അവാര്‍ഡ് ലഭിച്ച കന്നഡ കവി രാധാകൃഷ്ണ ഉളിയത്തടുക്കയെ ചടങ്ങില്‍ ആദരിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബഹുഭാഷാ പഠനകേന്ദ്രമാണ് കേന്ദ്ര സര്‍വകലാശാല മലയാള വിഭാഗം, കാസര്‍കോട് ഗവ. കോളേജ് മലയാള വിഭാഗം, വിദ്യാനഗര്‍ കോലായ് ലൈബ്രറി എന്നിവയുടെ സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിച്ചത്.

Related Articles
Next Story
Share it