ആശാവര്‍ക്കര്‍മാര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കാസര്‍കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.സര്‍വേ ജോലികള്‍ക്ക് ടാബ് ലഭ്യമാക്കുക, സര്‍വേക്ക് മാന്യമായ വേതനം നല്‍കുക, ഹോണറേറിയം കാലോചിതമായി പരിഷ്‌കരിക്കുക, അന്യായ സ്ഥലം മാറ്റം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തലസ്ഥാനത്ത് സെക്രട്ടറിയറ്റിലേക്കും ജില്ലകളില്‍ കലക്ടറേറ്റിലേക്കുമാണ് മാര്‍ച്ച് നടത്തിയത്.കാസര്‍കോട് ഗവ. കോളേജ് പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. കലക്ടറേറ്റ് പരിസരത്ത് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.വി പ്രസന്നകുമാരി അധ്യക്ഷതവഹിച്ചു. […]

കാസര്‍കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
സര്‍വേ ജോലികള്‍ക്ക് ടാബ് ലഭ്യമാക്കുക, സര്‍വേക്ക് മാന്യമായ വേതനം നല്‍കുക, ഹോണറേറിയം കാലോചിതമായി പരിഷ്‌കരിക്കുക, അന്യായ സ്ഥലം മാറ്റം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തലസ്ഥാനത്ത് സെക്രട്ടറിയറ്റിലേക്കും ജില്ലകളില്‍ കലക്ടറേറ്റിലേക്കുമാണ് മാര്‍ച്ച് നടത്തിയത്.
കാസര്‍കോട് ഗവ. കോളേജ് പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. കലക്ടറേറ്റ് പരിസരത്ത് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.വി പ്രസന്നകുമാരി അധ്യക്ഷതവഹിച്ചു. സുനിത സ്വാഗതവും പ്രിയ നന്ദിയും പറഞ്ഞു. സവിതകുമാരി, ശ്രീവിദ്യ, മാലതി, ദാക്ഷായണി, ഓമനാ നാരായണന്‍, ലിഷ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it