കേരളത്തില്‍ തങ്ങള്‍ കുടുംബത്തിന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് നന്നായി പ്രവര്‍ത്തിക്കുന്നു; കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് ആവര്‍ത്തിച്ച് ഉവൈസി

ഹൈദരാബാദ്: കേരളത്തില്‍ എ.ഐ.എം.ഐ.എം പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് അസദുദ്ദീന്‍ ഉവൈസി. കേരളത്തില്‍ തങ്ങള്‍ കുടുംബത്തിന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ന്യൂനപക്ഷങ്ങള്‍ക്കായി നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉവൈസി. അസമില്‍ എ.ഐ.യു.ഡി.എഫും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഈ രണ്ട് സംസ്ഥാനങ്ങളിലേക്കും പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കെ. ചന്ദ്രശേഖര റാവുവിന്റെ ടി.ആര്‍.എസ് പാര്‍ട്ടിക്ക് മുന്‍തൂക്കമുണ്ടായെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയതോടെ ടി.ആര്‍.എസിന്റെ സാധ്യത മങ്ങിയത്. എന്നാല്‍ […]

ഹൈദരാബാദ്: കേരളത്തില്‍ എ.ഐ.എം.ഐ.എം പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് അസദുദ്ദീന്‍ ഉവൈസി. കേരളത്തില്‍ തങ്ങള്‍ കുടുംബത്തിന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ന്യൂനപക്ഷങ്ങള്‍ക്കായി നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉവൈസി. അസമില്‍ എ.ഐ.യു.ഡി.എഫും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഈ രണ്ട് സംസ്ഥാനങ്ങളിലേക്കും പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കെ. ചന്ദ്രശേഖര റാവുവിന്റെ ടി.ആര്‍.എസ് പാര്‍ട്ടിക്ക് മുന്‍തൂക്കമുണ്ടായെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയതോടെ ടി.ആര്‍.എസിന്റെ സാധ്യത മങ്ങിയത്. എന്നാല്‍ എ.ഐ.എം.ഐ.എം മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്. എ.ഐ.എം.ഐ.എമ്മിനെ കൂടെ കൂട്ടി ഭരിക്കാനായിരിക്കും ടി.ആര്‍.എസിന്റെ ലക്ഷ്യം. പിന്തുണ നല്‍കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ച പുരോഗമിക്കുന്നുവെന്നാണ് ഉവൈസി ഇതുസംബന്ധിച്ച് പ്രതികരിച്ചത്.

Asaduddin Owaisi After GHMC Result | AIMIM Will Not Go To Kerala And Assam

Related Articles
Next Story
Share it