ബന്ധുവീട്ടില്‍ തെയ്യംകാണാന്‍ പോയ യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ബന്ധുവീട്ടില്‍ തെയ്യം കാണാന്‍ പോയ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമെയ് കോളനിയിലെ ഐത്തപ്പ-രത്നാവതി ദമ്പതികളുടെ മകന്‍ എ. അജയ്(26)ആണ് മരിച്ചത്. അജയ് രണ്ടുദിവസം മുമ്പ് തെയ്യംകാണാന്‍ കുമ്പള കോട്ടേക്കാറിലെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. പിന്നീട് കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെ അജയിനെ ഇന്നലെ വൈകിട്ട് ബന്ധുവീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: അഞ്ജലി, അനുപ്രിയ.

കാസര്‍കോട്: ബന്ധുവീട്ടില്‍ തെയ്യം കാണാന്‍ പോയ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
അമെയ് കോളനിയിലെ ഐത്തപ്പ-രത്നാവതി ദമ്പതികളുടെ മകന്‍ എ. അജയ്(26)ആണ് മരിച്ചത്. അജയ് രണ്ടുദിവസം മുമ്പ് തെയ്യംകാണാന്‍ കുമ്പള കോട്ടേക്കാറിലെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. പിന്നീട് കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെ അജയിനെ ഇന്നലെ വൈകിട്ട് ബന്ധുവീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: അഞ്ജലി, അനുപ്രിയ.

Related Articles
Next Story
Share it