കാഞ്ഞങ്ങാട്: യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിയ ലാലൂരിലെ ഹരികൃഷ്ണന് (24) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടത്. നേരത്തെ ഇരിയ മിത്ര സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു. ഗുരുപുരം മഹാവിഷ്ണു ക്ഷേത്ര ഓഫീസ് സെക്രട്ടറി വി.എം. സുഗതന് നായരുടേയും ഇരിയ മരമില്‍ ജീവനക്കാരി രാധയുടേയും മകനാണ്. കരസേനാ ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണന് സഹോദരനാണ്.