കാസര്‍കോട്: ഡിഗ്രി വിദ്യാര്‍ഥിയെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടനീര്‍ പള്ളിക്ക് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തൃശൂര്‍ ഗുരുവായൂരിലെ എം. മനോജ്കുമാറിന്റെയും ദീപയുടെയും മകന് എം.എം ജിഷ്ണുകുമാര്‍(21) ആണ് മരിച്ചത്. മനോജ്കുമാര്‍ മരപ്പണിക്കാരനാണ്. ചട്ടഞ്ചാല്‍ മാഹിനാബാദിലെ എം.ഐ.സി രണ്ടാംവര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിയായിരുന്നു ജിഷ്ണുകുമാര്‍. ഇന്നലെ രാവിലെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.