ഉപ്പള: ഉപ്പളയിലെ ദേശീയപാത സര്‍വീസ് റോഡിലെ സ്ലാബ് തെന്നി നീങ്ങിയ നിലയിലുള്ളത് കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നു. ഉപ്പള ടൗണിന്റെ ഹൃദയ ഭാഗത്തെ സര്‍വ്വീസ് റോഡിലെ സ്ലാബുകളാണ് ഇളകിയിരിക്കുന്നത്. ഇതുകാരണം സ്ലാബിനിടയില്‍ കാല്‍നടയാത്രക്കാരുടെ കാലുകള്‍ കുടുങ്ങുന്നതും ഇരുചക്ര വാഹനങ്ങളുടെ ടയറുകള്‍ കുടുങ്ങി മറിയുന്നതും നിത്യസംഭവമായിരിക്കുകയാണ്. ആറുവരി ദേശീയപാതയുടെ ഓഫീസ് ഉപ്പള ടൗണിലാണ് പ്രവര്‍ത്തിക്കുന്നത്. ഓഫീസില്‍ പരാതി പറഞ്ഞെങ്കിലും അധികൃതര്‍ കൈമലര്‍ത്തുന്നതായി നാട്ടുകാര്‍ പറയുന്നു. ദേശീയപാതയുടെ സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഓവുചാലിന്റെ സ്ലാബ് ചിലയിടങ്ങളില്‍ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. സ്ലാബിന്റെയും സര്‍വീസ് റോഡിന്റെയും ഉയര വ്യത്യാസവും അപകടത്തിന് കാരണമാകുന്നു.