ഓവുചാല്‍ നിര്‍മ്മാണപ്രവൃത്തി പാതിവഴിയില്‍ നിലച്ചതോടെ പൊടി ശല്യം രൂക്ഷമായി; വിദ്യാര്‍ത്ഥികള്‍ക്ക് തലകറക്കവും തുമ്മലും

കുമ്പള: ഓവുചാല്‍ നിര്‍മ്മാണപ്രവൃത്തി പാതി വഴിയില്‍ നിര്‍ത്തിവെച്ചതോടെ പരിസരങ്ങളില്‍ പൊടി ശല്യം രൂക്ഷമായി. വിദ്യാര്‍ത്ഥികള്‍ക്ക് തലകറക്കവും തുമ്മലും വ്യാപകമാകുന്നു.കുമ്പള-മുള്ളേരിയ റോഡിന്റെ നിര്‍മ്മണ പ്രവൃത്തിയുടെ ഭാഗമായാണ് അനില്‍ കുമ്പളെ റോഡിന്റെ സമീപം ഓവുചാല്‍ നിര്‍മ്മിക്കുന്നതിനായി നേരത്തെയുണ്ടായിരുന്ന ടാര്‍ റോഡ് കിളച്ചിരിക്കുന്നത്.റോഡ് അടിച്ചിട്ട് പകരം മറ്റൊരു റോഡ് ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഈ റോഡില്‍ കൂടി വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ പൊടി ശല്യം രൂക്ഷമാകുകയാണ്. സമീപത്തായി രണ്ട് സ്‌കൂളുകളും രണ്ട് സ്വകാര്യ ആസ്പത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പൊടി പാറി ക്ലാസ് മുറികളിലേക്കും […]

കുമ്പള: ഓവുചാല്‍ നിര്‍മ്മാണപ്രവൃത്തി പാതി വഴിയില്‍ നിര്‍ത്തിവെച്ചതോടെ പരിസരങ്ങളില്‍ പൊടി ശല്യം രൂക്ഷമായി. വിദ്യാര്‍ത്ഥികള്‍ക്ക് തലകറക്കവും തുമ്മലും വ്യാപകമാകുന്നു.
കുമ്പള-മുള്ളേരിയ റോഡിന്റെ നിര്‍മ്മണ പ്രവൃത്തിയുടെ ഭാഗമായാണ് അനില്‍ കുമ്പളെ റോഡിന്റെ സമീപം ഓവുചാല്‍ നിര്‍മ്മിക്കുന്നതിനായി നേരത്തെയുണ്ടായിരുന്ന ടാര്‍ റോഡ് കിളച്ചിരിക്കുന്നത്.
റോഡ് അടിച്ചിട്ട് പകരം മറ്റൊരു റോഡ് ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഈ റോഡില്‍ കൂടി വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ പൊടി ശല്യം രൂക്ഷമാകുകയാണ്. സമീപത്തായി രണ്ട് സ്‌കൂളുകളും രണ്ട് സ്വകാര്യ ആസ്പത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പൊടി പാറി ക്ലാസ് മുറികളിലേക്കും എത്തുകയാണ്. കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും കുമ്പള ഗവ.ആസ്പത്രിക്ക് പോകുന്ന രോഗികളും അടക്കമുള്ളവര്‍ നടന്ന് പോകുന്നത് ഇത് വഴിയാണ്. പൊടി ശല്യം കാരണം വിദ്യാര്‍ത്ഥികള്‍ക്ക് തലക്കറക്കവും തുമ്മലും പിടിപെടുന്നതായി പറയുന്നു. ഒരു മാസം മുമ്പാണ് ഓവു ചാല്‍ പ്രവൃത്തിക്കായി കുഴിയെടുത്തത്. പത്ത് ദിവസം മാത്രമാണ് പ്രവൃത്തി പണി നടന്നത്. പിന്നീട് പണി നിര്‍ത്തിയ മട്ടാണ്. നിലവിലെ ടാര്‍ റോഡ് പൊളിക്കുമ്പോള്‍ പുതുതായി നിര്‍മിക്കുന്ന റോഡിന് ടാര്‍ ചെയ്യണമെന്നത് കരാറുകാരന്‍ നടപ്പാക്കിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Related Articles
Next Story
Share it