ബസ് ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: ബസ് ഡ്രൈവര്‍ വീടിനകത്ത് തൂങ്ങി മരിച്ചു. ബദിയടുക്ക മൂക്കംപാറയിലെ രാജേഷ്(35)ആണ് മരിച്ചത്. കാസര്‍കോട് തലപ്പാടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അസീസ് ബസില്‍ ഡ്രൈവറാണ്. ഇന്നലെ വൈകിട്ട് നാലര മണിയോടെ വീടിനകത്ത് രാജേഷിനെ തൂങ്ങിയ നിലയില്‍ ബന്ധുവായ ഒരു പെണ്‍കുട്ടിയാണ് കണ്ടത്. അയല്‍ വാസികളെ വിവരമറിയച്ചതിനെ തുടര്‍ന്ന് കയര്‍ മുറിച്ച് മാറ്റി ബദിയടുക്കയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൂക്കംപാറയിലെ പരേതനായ നാണു രോഹിണി ദമ്പതികളുടെ ഏക മകനാണ് മരിച്ച രാജേഷ്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് […]

ബദിയടുക്ക: ബസ് ഡ്രൈവര്‍ വീടിനകത്ത് തൂങ്ങി മരിച്ചു. ബദിയടുക്ക മൂക്കംപാറയിലെ രാജേഷ്(35)ആണ് മരിച്ചത്. കാസര്‍കോട് തലപ്പാടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അസീസ് ബസില്‍ ഡ്രൈവറാണ്. ഇന്നലെ വൈകിട്ട് നാലര മണിയോടെ വീടിനകത്ത് രാജേഷിനെ തൂങ്ങിയ നിലയില്‍ ബന്ധുവായ ഒരു പെണ്‍കുട്ടിയാണ് കണ്ടത്. അയല്‍ വാസികളെ വിവരമറിയച്ചതിനെ തുടര്‍ന്ന് കയര്‍ മുറിച്ച് മാറ്റി ബദിയടുക്കയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൂക്കംപാറയിലെ പരേതനായ നാണു രോഹിണി ദമ്പതികളുടെ ഏക മകനാണ് മരിച്ച രാജേഷ്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.

Related Articles
Next Story
Share it