ക്ഷേത്ര മേല്‍ശാന്തി കിണറ്റില്‍ മരിച്ച നിലയില്‍

ബദിയടുക്ക: ക്ഷേത്ര മേല്‍ശാന്തിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേള കുമാരമംഗലം സുബ്രഹ്‌മണ്യ ക്ഷേത്ര മേല്‍ശാന്തി രാമചന്ദ്രന്‍ അഡിഗ (68)യാണ് മരിച്ചത്. ഒരു വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് മുതല്‍ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കാസര്‍കോട് ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് മൃതദേഹം പുറത്തെടുത്തത്. ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. വാസ്തു ശില്‍പി കൂടിയാണ്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ഗായത്രി. മക്കള്‍: പല്ലവി, ശ്രീവള്ളി. മരുമകന്‍: […]

ബദിയടുക്ക: ക്ഷേത്ര മേല്‍ശാന്തിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേള കുമാരമംഗലം സുബ്രഹ്‌മണ്യ ക്ഷേത്ര മേല്‍ശാന്തി രാമചന്ദ്രന്‍ അഡിഗ (68)യാണ് മരിച്ചത്. ഒരു വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് മുതല്‍ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കാസര്‍കോട് ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് മൃതദേഹം പുറത്തെടുത്തത്. ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. വാസ്തു ശില്‍പി കൂടിയാണ്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ഗായത്രി. മക്കള്‍: പല്ലവി, ശ്രീവള്ളി. മരുമകന്‍: രാഘവേന്ദ്ര ഉജിരെ. സഹോദരങ്ങള്‍: പരേതനായ കൃഷ്ണാനന്ദ അഡിഗ, പത്മാക്ഷി, സുബ്രഹ്‌മണ്യ അഡിഗ, ഗണപതി കാരന്ത ചെന്നൈ, പത്മനാഭ ശര്‍മ്മ (ജ്യോത്സ്യന്‍, ഇരിങ്ങാലക്കുട), വാണി, വീണ.

Related Articles
Next Story
Share it