സംസ്ഥാനത്ത് ഹോസ്റ്റലുകളില്‍ പ്രവേശനത്തിന് മാര്‍ഗരേഖയായി; ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ആയവര്‍ക്ക് മാത്രം പ്രവേശനം

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണതോതില്‍ തുറന്നുപ്രവര്‍ത്തനമാരംഭിച്ച സാഹചര്യത്തില്‍ വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള ഹോസ്റ്റലുകളിലെ പ്രവേശനത്തിന് സര്‍ക്കാര്‍ മാര്‍ഗരേഖയായി. വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള പ്രീമെട്രിക് ഹോസ്റ്റലുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയടക്കമുള്ള ഹോസ്റ്റലുകളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. ആര്‍ടിപിസിആര്‍ നെഗറ്റീവ് ആയവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. രക്ഷിതാക്കളുടെ പൂര്‍ണ സമ്മതവും ആവശ്യമാണ്. നിലവില്‍ സര്‍ക്കാരിന്റേതായ മുഴുവന്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളും ഹോസ്റ്റലുകള്‍ക്കും ബാധകമാണ്. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് ഭക്ഷണം ഉള്‍പ്പെടെ നല്‍കാന്‍ ബാച്ചുകളാക്കണം. ആഹാരം പാഴ്‌സലായി റൂമുകളിലെത്തിക്കുന്നത് പ്രോത്സാഹിപ്പിക്കണം. രോഗപ്രതിരോധ […]

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണതോതില്‍ തുറന്നുപ്രവര്‍ത്തനമാരംഭിച്ച സാഹചര്യത്തില്‍ വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള ഹോസ്റ്റലുകളിലെ പ്രവേശനത്തിന് സര്‍ക്കാര്‍ മാര്‍ഗരേഖയായി. വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള പ്രീമെട്രിക് ഹോസ്റ്റലുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയടക്കമുള്ള ഹോസ്റ്റലുകളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി.

ആര്‍ടിപിസിആര്‍ നെഗറ്റീവ് ആയവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. രക്ഷിതാക്കളുടെ പൂര്‍ണ സമ്മതവും ആവശ്യമാണ്. നിലവില്‍ സര്‍ക്കാരിന്റേതായ മുഴുവന്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളും ഹോസ്റ്റലുകള്‍ക്കും ബാധകമാണ്. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് ഭക്ഷണം ഉള്‍പ്പെടെ നല്‍കാന്‍ ബാച്ചുകളാക്കണം. ആഹാരം പാഴ്‌സലായി റൂമുകളിലെത്തിക്കുന്നത് പ്രോത്സാഹിപ്പിക്കണം. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുതകുന്ന ഭക്ഷണം മെനുവില്‍ ഉള്‍പ്പെടുത്തണം.

കൂടാതെ കണ്ടെയ്ന്‍മെന്റ് സോണിലുള്ള ഹോസ്റ്റലുകള്‍ക്ക് പ്രാദേശികമായി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളും ബാധകമായിരിക്കും. ആഴ്ചയിലൊരിക്കലെങ്കിലും കുട്ടികള്‍ക്ക് മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കണം. എല്ലാ ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഹോസ്റ്റലുകളില്‍ പുറത്തുനിന്നുള്ളവര്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

Related Articles
Next Story
Share it