ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്, സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, നടി ധമേച്ച എന്നിവരെ മൂന്ന് ദിവസം കൂടി എന്‍ സി ബി കസ്റ്റഡിയില്‍ വിട്ടു
മുംബൈ: ആഢംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ എന്‍.സി.ബിയുടെ പിടിയിലായ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്, സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, നടിയും മോഡലുമായ ധമേച്ച എന്നിവരെ മൂന്ന് ദിവസം കൂടി എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ ഏഴ് വരെയാണ് മൂന്ന് പേരെയും കോടതി കസ്റ്റഡിയില്‍ വിട്ടത്. എന്‍.സി.ബിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് കോടതിയില്‍ ഹാജരായി. പ്രതികളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നും ലഹരിമരുന്ന് നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് കോടതിയില്‍ […]

മുംബൈ: ആഢംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ എന്‍.സി.ബിയുടെ പിടിയിലായ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്, സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, നടിയും മോഡലുമായ ധമേച്ച എന്നിവരെ മൂന്ന് ദിവസം കൂടി എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ ഏഴ് വരെയാണ് മൂന്ന് പേരെയും കോടതി കസ്റ്റഡിയില്‍ വിട്ടത്. എന്‍.സി.ബിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് കോടതിയില്‍ ഹാജരായി.
പ്രതികളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നും ലഹരിമരുന്ന് നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. ആര്യന്റെ ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.സി.ബി പറയുന്നത്. കോഡ് ഭാഷയിലാണ് പ്രതികള്‍ ചാറ്റ് ചെയ്തിരുന്നതെന്നും അനില്‍ സിംഗ് കോടതിയില്‍ പറഞ്ഞു.
അഭിഭാഷകനായ സതീഷ് മനീഷ് ഷിന്‍ഡെയാണ് ആര്യന് വേണ്ടി ഹാജരായത്. തന്റെ കക്ഷിയില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ഉപയോഗിച്ചതിന് തെളിവില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കപ്പലിലെ മറ്റുള്ളവരില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ ആര്യനെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും മനീഷ് ഷിന്‍ഡെ പറഞ്ഞു. അന്താരാഷ്ട്ര ലഹരിസംഘവുമായി ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷന് വാദം. ചില വാട്സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ആരോപിക്കുന്നത്. എന്നാല്‍ ഇതിനൊന്നും തെളിവില്ലെന്നും കോടതിക്ക് ചാറ്റുകള്‍ പരിശോധിക്കാമെന്നും പ്രതിഭാഗം വ്യക്തമാക്കി. കപ്പലില്‍ ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ ഓടിയൊളിക്കാന്‍ ശ്രമിച്ചില്ലെന്നും അവരെ പരിശോധന നടത്താന്‍ അനുവദിച്ചെന്നും ആര്യന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.