ആര്യനെതിരെ തെളിവില്ലെന്ന് ബോംബെ ഹൈകോടതി; ആര്യനും അര്‍ബാസും തമ്മിലുള്ള വാട്സാപ്പ് ചാറ്റില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നും കോടതി
മുംബൈ: ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെതിരെ തെളിവില്ലെന്ന് ബോംബെ ഹൈകോടതിയുടെ ജാമ്യ ഉത്തരവ്. ആര്യനും ഒപ്പം അറസ്റ്റിലായവരും ഗൂഡാലോചന നടത്തിയതിന് തെളിവില്ലെന്നും ആര്യനും അര്‍ബാസ് മെര്‍ച്ചന്റും തമ്മിലുള്ള വാട്സാപ്പ് ചാറ്റില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഒക്ടോബര്‍ 28ന് തന്നെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഉത്തരവ് പുറത്തുവന്നത്. കേസില്‍ പിടിയിലായ എല്ലാവരും നിയമവിരുദ്ധ പ്രവൃത്തിയിലേര്‍പ്പെട്ടു എന്നതിന് വ്യക്തമായ തെളിവില്ല. ആര്യന് ഖാന്, അര്‍ബാസ് മെര്‍ച്ചന്റ്, […]

മുംബൈ: ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെതിരെ തെളിവില്ലെന്ന് ബോംബെ ഹൈകോടതിയുടെ ജാമ്യ ഉത്തരവ്. ആര്യനും ഒപ്പം അറസ്റ്റിലായവരും ഗൂഡാലോചന നടത്തിയതിന് തെളിവില്ലെന്നും ആര്യനും അര്‍ബാസ് മെര്‍ച്ചന്റും തമ്മിലുള്ള വാട്സാപ്പ് ചാറ്റില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഒക്ടോബര്‍ 28ന് തന്നെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഉത്തരവ് പുറത്തുവന്നത്.
കേസില്‍ പിടിയിലായ എല്ലാവരും നിയമവിരുദ്ധ പ്രവൃത്തിയിലേര്‍പ്പെട്ടു എന്നതിന് വ്യക്തമായ തെളിവില്ല. ആര്യന് ഖാന്, അര്‍ബാസ് മെര്‍ച്ചന്റ്, മുന്മുന് ധമേച്ച എന്നിവര്‍ ഒരേ കപ്പലില്‍ സഞ്ചരിച്ചു എന്നത് കൊണ്ട് മാത്രം അവര്‍ക്കെതിരെ ഗൂഡാലോചന ആരോപിക്കാനാവില്ല. ആര്യന് ഖാന്റെ കൈയ്യില്‍ നിന്നും ലഹരി വസ്തുക്കള്‍ കണ്ടെടുത്തിട്ടില്ല. അര്‍ബാസില്‍ നിന്നും മുന്മുനില് നിന്നും കണ്ടെടുത്തത് ചെറിയ അളവിലുള്ള ലഹരി വസ്തുക്കളാണെന്നും 14 പേജുള്ള ജാമ്യ ഉത്തരവില്‍ പറയുന്നു.
14 നിബന്ധനകളോടെയാണ് 27 ദിവസത്തിന് ശേഷം ആര്യന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതുപ്രകാരം ആര്യനും ഒപ്പം ജാമ്യം നേടിയ അര്‍ബാസും മുന്മുന് ധമെച്ചയും തങ്ങളുടെ പാസ്പോര്‍ട്ട് എന്ഡിപിഎസിന് കൈമാറണം. പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടാന്‍ അനുവാദമില്ല. എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫീസില്‍ ഹാജരാവുകയും വേണം. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ആര്യന് ഖാന്, അര്‍ബാസ് മെര്‍ച്ചന്റ്, മുന്മുന് ധമേച്ച എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.