തലസ്ഥാന നഗരിയുടെ തലൈവി ആകാന്‍ 21 കാരി ആര്യ രാജേന്ദ്രന്‍; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെ പെങ്ങളൂട്ടി, അനിയത്തിക്കുട്ടി വിളികളുമായി ചുരുക്കരുതെന്ന് ആങ്ങളമാരോട് ഒരു അപേക്ഷ

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ തലൈവി ആകാന്‍ 21 കാരി ആര്യ രാജേന്ദ്രന്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പ്രത്യേകതയും ഉണ്ട്. മുടവന്‍മുഗളില്‍ നിന്നുള്ള സിപിഎം കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്. അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന് നറുക്ക് വീഴുന്നത്. എസ്എഫ്ഐ സംസ്ഥാന സമിതി അംഗം, സിപിഐഎം കേശവ്ദേവ് റോഡ് ബ്രാഞ്ച് കമ്മറ്റി അംഗം എന്നീ നിലകളിലും ആര്യ പ്രവര്‍ത്തിക്കുന്നുണ്ട്. ആള്‍ സെയിന്റ്സ് കോളേജിലെ ബിഎസ്സി മാത്സ് വിദ്യാര്‍ത്ഥിയാണ് ആര്യ. സംസ്ഥാനമൊട്ടാകെ […]

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ തലൈവി ആകാന്‍ 21 കാരി ആര്യ രാജേന്ദ്രന്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പ്രത്യേകതയും ഉണ്ട്. മുടവന്‍മുഗളില്‍ നിന്നുള്ള സിപിഎം കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്. അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന് നറുക്ക് വീഴുന്നത്.

എസ്എഫ്ഐ സംസ്ഥാന സമിതി അംഗം, സിപിഐഎം കേശവ്ദേവ് റോഡ് ബ്രാഞ്ച് കമ്മറ്റി അംഗം എന്നീ നിലകളിലും ആര്യ പ്രവര്‍ത്തിക്കുന്നുണ്ട്. ആള്‍ സെയിന്റ്സ് കോളേജിലെ ബിഎസ്സി മാത്സ് വിദ്യാര്‍ത്ഥിയാണ് ആര്യ. സംസ്ഥാനമൊട്ടാകെ ഉറ്റു നോക്കിയ തെരഞ്ഞെടുപ്പായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലേത്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ രാജേന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ പിന്തുണയും അഭിനന്ദനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തി. അതിനിടെ പെങ്ങളൂട്ടി, അനിയത്തിക്കുട്ടി വിളികളുമായി ചുരുക്കരുതെന്ന അപേക്ഷയുമായി അഭിഭാഷക രശ്മിത രാമചന്ദ്രന്‍ രംഗത്തെത്തി. 21 വയസ്സുള്ള ആര്യാ രാജേന്ദ്രന്‍ തലസ്ഥാന നഗരിയുടെ തലൈവി ആകുന്നു. അഭിനന്ദനങ്ങള്‍! അഭ്യര്‍ത്ഥന സൈബറിടത്തിലെ മഹാപുരുഷന്‍മാരോടാണ്.. മേയര്‍ പെണ്‍കുട്ടിയായതുകൊണ്ട് ഉടനടി അവരെ അനിയത്തിക്കുട്ടി, പെങ്ങളൂട്ടി എന്നീയിടങ്ങളിലേക്ക് ചുരുക്കരുത്. പൊതുയിടത്തില്‍ നില്‍ക്കുന്ന സ്ത്രീകള്‍ അമ്മ പരിവേഷം, അനിയത്തിക്കുട്ടി വാത്സല്യം തുടങ്ങിയ സംരക്ഷിത ബിംബങ്ങള്‍ക്കപ്പുറത്തേയ്ക്ക് കടക്കാന്‍ പ്രാപ്തരാണ്! അവര്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Related Articles
Next Story
Share it