അരുണ്‍ ലോഡ്ജ് മുറിയെടുത്തത് വ്യാജ പേരില്‍; മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ തൂങ്ങി മരിച്ച സൈബര്‍ ബുള്ളിയിങ്ങ് കേസിലെ പ്രതി അരുണ്‍ വിദ്യാധര(32)ന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് അഞ്ച് ബന്ധുക്കള്‍ ഇന്ന് രാവിലെ കാഞ്ഞങ്ങാട്ടെത്തി. കോട്ടയം കോതനല്ലൂര്‍ വരകുകാലായില്‍ വി.എം. ആതിര (26) ആത്മഹത്യ ചെയ്ത കേസില്‍ പൊലീസ് തിരയുന്നയാളാണ് അരുണ്‍. അരുണ്‍ ലോഡ്ജില്‍ മുറിയെടുത്തത് വ്യാജ പേരിലായിരുന്നു. ഈ മാസം രണ്ടിന് വൈകിട്ട് 6.30ന് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്‌സര ലോഡ്ജിലാണ് മുറിയെടുത്തത്. രാജേഷ് കുമാര്‍, മുക്കത്ത് കടവില്‍, […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ തൂങ്ങി മരിച്ച സൈബര്‍ ബുള്ളിയിങ്ങ് കേസിലെ പ്രതി അരുണ്‍ വിദ്യാധര(32)ന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് അഞ്ച് ബന്ധുക്കള്‍ ഇന്ന് രാവിലെ കാഞ്ഞങ്ങാട്ടെത്തി. കോട്ടയം കോതനല്ലൂര്‍ വരകുകാലായില്‍ വി.എം. ആതിര (26) ആത്മഹത്യ ചെയ്ത കേസില്‍ പൊലീസ് തിരയുന്നയാളാണ് അരുണ്‍. അരുണ്‍ ലോഡ്ജില്‍ മുറിയെടുത്തത് വ്യാജ പേരിലായിരുന്നു. ഈ മാസം രണ്ടിന് വൈകിട്ട് 6.30ന് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്‌സര ലോഡ്ജിലാണ് മുറിയെടുത്തത്. രാജേഷ് കുമാര്‍, മുക്കത്ത് കടവില്‍, പെരിന്തല്‍മണ്ണ മലപ്പുറം എന്ന പേരിലാണ് മുറിയെടുത്തത്. കൈതച്ചക്ക കൊണ്ടുപോകുന്ന സംഘത്തിലെ ഡ്രൈവറാണെന്നാണ് പറഞ്ഞത്. ലോറി ലോഡ്ജിന് സമീപം പാര്‍ക്ക് ചെയ്തതായും ലോഡ്ജ് ജീവനക്കാരോട് പറഞ്ഞിരുന്നു. ലോഡ്ജില്‍ മുറിയെടുത്ത ദിവസവും പിറ്റേന്ന് ഉച്ചവരെയും ഭക്ഷണം കഴിക്കാന്‍ പുറത്തു പോയിരുന്നു. എന്നാല്‍ മൂന്നിന് 12 മണിക്ക് ശേഷം മുറി അടച്ച നിലയിലായിരുന്നു. ഇന്നലെ രാവിലെ ഏഴു മണി കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ജനലിലൂടെ ജീവനക്കാര്‍ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഹൊസ്ദുര്‍ഗ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കോട്ടയത്തെ കേസില്‍ പ്രതിയാണെന്ന് വ്യക്തമായത്. കീശയില്‍ നിന്ന് മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളും ലഭിച്ചു. തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് കടുത്തുരുത്തി പൊലീസ് തേടുന്ന കേസിലെ പ്രതിയാണെന്ന് വ്യക്തമായത്. അതിനിടെ അരുണിനെ തേടി പൊലീസ് സംഘം തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. അരുണിന്റെ ടവര്‍ ലൊക്കേഷന്‍ കോയമ്പത്തൂരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് തമിഴ്‌നാട്ടിലേക്ക് പോയത്.
അരുണ്‍ കോയമ്പത്തൂരില്‍ നിന്നാണ് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചതെന്നാണ് സംശയിക്കുന്നത്. അരുണ്‍ ലോഡ്ജില്‍ മുറിയെടുക്കുന്ന സമയത്ത് തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കാത്തതിനാല്‍ ലോഡ്ജ് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യും. ലോഡ്ജിലെ ലെഡ്ജര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം അരുണ്‍ വിദ്യാധരന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ഒന്നും പ്രതികരിക്കാതെയാണ് മടങ്ങിയത്. ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ തങ്ങള്‍ ബന്ധുക്കളല്ലെന്നു പോലും പറയുന്നുണ്ടായിരുന്നു. പൊലീസിനോടും ഇവര്‍ക്ക് കാര്യമായി ഒന്നും പറയാനുണ്ടായിരുന്നില്ല. അതിനിടെ മരിച്ചത് അരുണ്‍ വിദ്യാധരന്‍ തന്നെയാണെന്ന് ഇവരാണ് ഉറപ്പുവരുത്തിയത്.