വരകളുടെ വിസ്മയം ആര്‍ട്ടിസ്റ്റ് നമ്പൂതിരി വിടവാങ്ങി

മലപ്പുറം: വരയും പെയിന്റിങ്ങും ശില്‍പവിദ്യയും കലാസംവിധാനവുമായി ഏവരേയും വിസ്മയിപ്പിച്ച പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി (വാസുദേവന്‍ നമ്പൂതിരി) അന്തരിച്ചു. 97 വയസായിരുന്നു. ശ്വാസ കോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നമ്പൂതിരിയുടെ വിയോഗം ഇന്ന് പുലര്‍ച്ചെ കോട്ടക്കലിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഈ മാസം ഒന്നിനാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളീയ ചിത്രകലയ്ക്ക് പുതിയ മാനം നല്‍കിയ പ്രതിഭാശാലിയായിരുന്നു നമ്പൂതിരി.1925 സെപ്തംബര്‍ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായാണ് വാസുദേവന്‍ നമ്പൂതിരിയുടെ […]

മലപ്പുറം: വരയും പെയിന്റിങ്ങും ശില്‍പവിദ്യയും കലാസംവിധാനവുമായി ഏവരേയും വിസ്മയിപ്പിച്ച പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി (വാസുദേവന്‍ നമ്പൂതിരി) അന്തരിച്ചു. 97 വയസായിരുന്നു. ശ്വാസ കോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നമ്പൂതിരിയുടെ വിയോഗം ഇന്ന് പുലര്‍ച്ചെ കോട്ടക്കലിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഈ മാസം ഒന്നിനാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളീയ ചിത്രകലയ്ക്ക് പുതിയ മാനം നല്‍കിയ പ്രതിഭാശാലിയായിരുന്നു നമ്പൂതിരി.
1925 സെപ്തംബര്‍ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായാണ് വാസുദേവന്‍ നമ്പൂതിരിയുടെ ജനനം.
കൈവച്ച മേഖലകളിലെല്ലാം ശോഭിച്ച ആര്‍ട്ടിസ്റ്റ് നമ്പൂതിരി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അവസാന നാളുകള്‍ വരെ വരയുടെ ലോകത്ത് കര്‍മനിരതനായിരുന്നു. രേഖാ ചിത്രങ്ങളുടെ പേരിലും പ്രശസ്തനായിരുന്നു. അറിയപ്പെടുന്ന ശില്പിയുമായിരുന്നു അദ്ദേഹം. വരയുടെ പരമശിവന്‍ എന്നാണ് വി.കെ.എന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചത്. തകഴി, എം.ടി,ബഷീര്‍, പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികള്‍ക്കായി അദ്ദേഹം ചിത്രങ്ങള്‍ വരച്ചു. എം.ടിയുടെ രചനകള്‍ക്ക് നമ്പൂതിരി വരച്ച ചിത്രങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖര്‍ നമ്പൂതിരിയുടെ ആരാധകരാണ്. മോഹന്‍ലാലിന്റെ ആവശ്യപ്രകാരം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയ്ന്റിങ് ഏറെ പ്രശസ്തമാണ്.
രണ്ടാമൂഴത്തിലെ ദ്രൗപദിയും മറ്റു കഥാപാത്രങ്ങളും ഏറെ പ്രശംസ നേടിയ വരകളാണ്. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത സിനിമകളുടെ കലാസംവിധായകനായും പ്രവര്‍ത്തിച്ചിരുന്നു. രാജാ രവിവര്‍മ്മാ പുരസ്‌കാരം നേടിയ ആര്‍ട്ടിസ്റ്റ് നമ്പൂതിരി കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.
വിവിധ പ്രസിദ്ധീകരണങ്ങളില്‍ ആയിരക്കണക്കിന് രേഖാചിത്രങ്ങള്‍ അദ്ദേഹം വരച്ചിട്ടുണ്ട്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തോടെ മുക്കാല്‍ നൂറ്റാണ്ട് ചിത്രകലയില്‍ നിറഞ്ഞുനിന്ന വരയുടെ ലാളിത്യമാണ് വിട വാങ്ങുന്നത്.

Related Articles
Next Story
Share it