അപകടകരമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച 4000 കിലോ മാമ്പഴം ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു

ട്രിച്ചി: 4000 കിലോ മാമ്പഴം ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. അപകടകരമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴങ്ങളാണ് പിടിച്ചെടുത്തത്. തമിഴ്നാട് ട്രിച്ചിയിലെ ഗാന്ധി മാര്‍ക്കറ്റില്‍ നിന്നാണ് രാസവസ്തുക്കള്‍ വിതറി കൃത്രിമമായി പഴുപ്പിച്ച 4,000 കിലോ മാമ്പഴം പിടിച്ചത്. ഇവ അധികൃതര്‍ നശിപ്പിച്ചു. മാങ്ങകള്‍ കൃത്രിമമായി പഴുപ്പിക്കുന്നുവെന്ന് സുചന ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ട്രിച്ചി ഗാന്ധി മാര്‍ക്കറ്റിലെ പത്ത് ഗോഡൗണുകളില്‍ നടത്തിയ റെയ്ഡിലാണ് മാങ്ങ പിടിച്ചത്. മൂന്ന് ഗോഡൗണുകളില്‍ എഥിലീന്‍ ഉപയോഗിച്ചിരുന്നുവെന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു. […]

ട്രിച്ചി: 4000 കിലോ മാമ്പഴം ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. അപകടകരമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴങ്ങളാണ് പിടിച്ചെടുത്തത്. തമിഴ്നാട് ട്രിച്ചിയിലെ ഗാന്ധി മാര്‍ക്കറ്റില്‍ നിന്നാണ് രാസവസ്തുക്കള്‍ വിതറി കൃത്രിമമായി പഴുപ്പിച്ച 4,000 കിലോ മാമ്പഴം പിടിച്ചത്. ഇവ അധികൃതര്‍ നശിപ്പിച്ചു.

മാങ്ങകള്‍ കൃത്രിമമായി പഴുപ്പിക്കുന്നുവെന്ന് സുചന ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ട്രിച്ചി ഗാന്ധി മാര്‍ക്കറ്റിലെ പത്ത് ഗോഡൗണുകളില്‍ നടത്തിയ റെയ്ഡിലാണ് മാങ്ങ പിടിച്ചത്. മൂന്ന് ഗോഡൗണുകളില്‍ എഥിലീന്‍ ഉപയോഗിച്ചിരുന്നുവെന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു.

വിപണിയില്‍ നിന്ന് വാങ്ങുന്ന ഇത്തരം മാങ്ങകള്‍ ശരീരത്തിന് അപകടമാണെന്നും സൂക്ഷ്മത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Related Articles
Next Story
Share it