ട്രാഫിക്ക് നിയമലംഘനം പിടികൂടാന്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ 20 മുതല്‍ പ്രവര്‍ത്തനം തുടങ്ങും

കാസര്‍കോട്: സംസ്ഥാന വ്യാപകമായി ട്രാഫിക്ക് നിയമലംഘനം പിടികൂടുന്നതിന് ഗതാഗത വകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ക്യാമറകള്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. ഈ മാസം 20ന് പ്രവര്‍ത്തനം തുടങ്ങുമെന്നും സംവിധാനം നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു. ദേശീയ-സംസ്ഥാന പാതകളിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലയില്‍ 46 സ്ഥലങ്ങളില്‍ സ്ഥാപിച്ചു കഴിഞ്ഞു. കാസര്‍കോട് നഗരത്തില്‍ പഴയ ബസ് സ്റ്റാന്റിലെ എം.ജി റോഡിലും പ്രസ് ക്ലബ്ബ് ജംഗ്ഷനിലുമാണ് ഉള്ളത്. കെ. എസ്.ടി.പി റോഡിലൂടെ കാഞ്ഞങ്ങാട് പോകുമ്പോള്‍ ചെമനാട്, മേല്‍പറമ്പ്, കളനാട് ജംഗ്ഷന്‍ […]

കാസര്‍കോട്: സംസ്ഥാന വ്യാപകമായി ട്രാഫിക്ക് നിയമലംഘനം പിടികൂടുന്നതിന് ഗതാഗത വകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ക്യാമറകള്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. ഈ മാസം 20ന് പ്രവര്‍ത്തനം തുടങ്ങുമെന്നും സംവിധാനം നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു. ദേശീയ-സംസ്ഥാന പാതകളിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലയില്‍ 46 സ്ഥലങ്ങളില്‍ സ്ഥാപിച്ചു കഴിഞ്ഞു. കാസര്‍കോട് നഗരത്തില്‍ പഴയ ബസ് സ്റ്റാന്റിലെ എം.ജി റോഡിലും പ്രസ് ക്ലബ്ബ് ജംഗ്ഷനിലുമാണ് ഉള്ളത്. കെ. എസ്.ടി.പി റോഡിലൂടെ കാഞ്ഞങ്ങാട് പോകുമ്പോള്‍ ചെമനാട്, മേല്‍പറമ്പ്, കളനാട് ജംഗ്ഷന്‍ ഒന്ന്, രണ്ട്, പാലക്കുന്ന്, ബേക്കല്‍ ബ്രിഡ്ജ്, പള്ളിക്കര, മഡിയന്‍, ചിത്താരി, അതിഞ്ഞാല്‍, കാഞ്ഞങ്ങാട് (2), ടി.ബി റോഡ്, കോട്ടച്ചേരി, ഹൊസ്ദുര്‍ഗ് പുതിയകോട്ട, ഒടയംചാല്‍ തുടങ്ങി കാലിക്കടവ് വരെയും മംഗളൂരു വഴി പോകുമ്പോള്‍ കുമ്പള (രണ്ട്), ബന്തിയോട്, ഉപ്പള, ഹൊസങ്കടിവരെയും ചെര്‍ക്കള വഴി പോകുമ്പോള്‍ ചെര്‍ക്കള, ചെര്‍ക്കള ജംഗ്ഷന്‍, ബോവിക്കാനം, മുള്ളേരിയ, കുറ്റിക്കോല്‍, ബന്തടുക്ക, ബദിയഡുക്കയിലെ രണ്ട് സ്ഥലങ്ങളിലും, സീതാംഗോളി ജംഗ്ഷനിലും പെര്‍ളയിലും സ്ഥാപിച്ചു കഴിഞ്ഞു. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കല്‍, പിന്‍സീറ്റ് യാത്രക്കാരന്‍ ഹെല്‍മെറ്റ് ധരിക്കാതിരിക്കല്‍, കാര്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, അപകടം ഉണ്ടാക്കിയ ശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിടികൂടല്‍, അമിത വേഗത, അനധികൃത പാര്‍ക്കിങ്ങ്, വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കല്‍, റെഡ് ലൈന്‍ അവഗണിക്കല്‍, റോഡിലെ മഞ്ഞവര മറികടക്കല്‍ എന്നിവയൊക്കെ കണ്ടു പിടിച്ച് ആര്‍.സി ഉടമയുടെ മൊബൈല്‍ ഫോണില്‍ സന്ദേശം ഉടന്‍ ലഭിക്കും. നിയമ ലംഘനം നടത്തിയ ദിവസം, സമയം, സ്ഥലം, പിഴത്തുകയൊക്കെ കൃത്യമായി സന്ദേശത്തില്‍ ഉണ്ടാകും. അനധികൃത പാര്‍ക്കിങ്ങിന് 250 രൂപയാണ് കുറഞ്ഞ പിഴ. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ നല്‍കണം 500 രൂപ പിഴ, അമിത വേഗത്തിന് 1500 രൂപ പിഴ, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പോക്കറ്റില്‍ നിന്നും 2000 രൂപ പിഴയടക്കേണ്ടി വരും. കേരള റോഡ് സേഫ്റ്റി അതോറിറ്റി 232.25 കോടി രൂപ ഉപയോഗിച്ച് കെല്‍ട്രോണ്‍ വഴിയാണ് ഇത് നടപ്പിലാക്കുന്നത്. ഇതിന്റെ ഉദ്ഘാടനം 20ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കാസര്‍കോട് ഇതിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത് കറന്തക്കാട്ടാണ്. ഇതിലൂടെ സര്‍ക്കാറിന് കോടിക്കണക്കിന് രൂപയാണ് പിഴയിനത്തില്‍ ലഭിക്കുന്നത്.
ആറ് വരിപ്പാതയുടെ നിര്‍മ്മാണ പ്രവൃത്തി കഴിഞ്ഞാല്‍ കൂടുതല്‍ സ്ഥലങ്ങളിലും പിന്നീട് കാസര്‍കോട് അടക്കമുള്ള നഗരത്തിലും ക്യാമറകള്‍ സ്ഥാപിക്കും. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല.

ഷാഫി തെരുവത്ത്‌

Related Articles
Next Story
Share it