വാമോസ്; വ്യായാമ മുറയിലെ സ്പാനിഷ് ടച്ച്

അഞ്ചോളം യുവാക്കള്‍ ചേര്‍ന്ന് തുടക്കം കുറിച്ച വാമോസ് വര്‍ക്ക് ഔട്ട് ഇന്ന് നൂറോളം അംഗങ്ങളുള്ള ഒരു കൂട്ടായ്മയായി യാത്ര തുടരുന്നു. ഏഴ് മുതല്‍ എഴുപത് വരെ പ്രായമുള്ളവര്‍ ഈ കൂട്ടായ്മയുടെ ഭാഗമാണെന്നറിയുമ്പോഴാണ് വ്യായാമം എല്ലാ തലമുറകളിലുംപെട്ടവര്‍ എത്രമാത്രം അനിവാര്യമായ കാര്യമായി കാണുന്നു എന്ന് ബോധ്യമാവുന്നത്.
പരിപൂര്‍ണ്ണ ആരോഗ്യത്തിന് മുറ തെറ്റാതെയുള്ള വ്യായാമം അനിവാര്യമാണ്. ആ ആശയത്തില്‍ നിന്ന് പിറവികൊണ്ട കൂട്ടായ്മയാണ് തളങ്കരയിലെ വാമോസ്. അഞ്ചോളം യുവാക്കള്‍ ചേര്‍ന്ന് തുടക്കം കുറിച്ച വാമോസ് വര്‍ക്ക് ഔട്ട് ഇന്ന് നൂറോളം അംഗങ്ങളുള്ള ഒരു കൂട്ടായ്മയായി യാത്ര തുടരുന്നു. ഏഴ് മുതല്‍ എഴുപത്‌വരെ പ്രായമുള്ളവര്‍ ഈ കൂട്ടായ്മയുടെ ഭാഗമാണെന്നറിയുമ്പോഴാണ് വ്യായാമം എല്ലാ തലമുറകളിലുംപെട്ടവര്‍ എത്രമാത്രം അനിവാര്യമായ കാര്യമായി കാണുന്നു എന്ന് ബോധ്യമാവുന്നത്.
വാമോസ് കൂട്ടായ്മക്ക് ഒരു സ്പാനിഷ് ടച്ചുണ്ട്. കമോണ്‍, വരിക എന്നൊക്കെ അര്‍ത്ഥം വരുന്ന വാമോസ് എന്ന സ്പാനിഷ് വാക്കില്‍ തന്നെ ആ ടച്ച് നിറഞ്ഞു കാണാം. വ്യായാമ മുറകള്‍ക്കിടയില്‍ ഉപയോഗിക്കുന്ന വാക്കുകളും സ്പാനിഷാണ്. ചില വാക്കുകള്‍ ഇവിടെ പരാമര്‍ശിക്കാം. ഒട്ട്‌റൊലാഡോ, ഡെസ്പാസിറ്റോ, റാപിഡോ, കൊമിഡ, മാനോ, പിയര്‍ന്ന എന്നിവ. വാമോസ് സാമൂഹ്യ വികസനത്തിലൂന്നിക്കൊണ്ടുള്ള സൗഹൃദകൂട്ടായ്മ കൂടി ലക്ഷ്യം വെക്കുന്നു.
സ്‌നേഹം കൊണ്ടുള്ള ചേര്‍ത്ത് പിടിക്കലിന് നേതൃത്വം നല്‍കുന്നത് വാമോസിന്റെ സെനൊര്‍(മാഷ്) ഷഫീഖ് തെരുവത്താണ്. വാമോസിന്റെ തുടക്കക്കാരനും ഷഫീഖാണ്. തളങ്കര ദഖീറത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 6.30ന് ആരംഭിക്കുന്ന വര്‍ക്ക് ഔട്ടില്‍ പതിമൂന്നോളം പ്രധാന ഇനങ്ങളും അതിന്റെ ഉപ ഇനങ്ങളും ഉള്‍പ്പെടും. 8.30 വരെയുള്ള വ്യായാമ മുറകളില്‍ മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍, എയറോബിക്ക് എക്‌സര്‍സൈസ്, സിമ്പിള്‍ എക്‌സര്‍സൈസ്, യോഗ, ഡീപ് ബ്രീത്ത്, അക്യൂപ്രഷര്‍, ബ്ലഡ് സര്‍ക്കുലേഷന്‍, കൊറിയന്‍ തെറാപ്പിയായ സുജാക്കോ, കാര്‍ഡിയോ എക്‌സര്‍സൈസ്, ഫിസിയോ തെറാപ്പി, ലാഫിംങ്ങ് തെറാപ്പി, മസില്‍ ഡവലപ്പ് എക്‌സര്‍സൈസ് എന്നീ പ്രധാന ഇനങ്ങള്‍ ഉള്‍പ്പെടും. ഓരോ വ്യായാമങ്ങള്‍ക്കിടയിലുള്ള ഓട്ടം, പുഷ്അപ്പ്, പ്ലാങ്ക് എന്നിവ ശരീരത്തിന് ഏറെ പ്രയോജനം ചെയ്യുന്നു. എനര്‍ജി സേവിംങ്ങും റിലാക്‌സും ബൈട്ടക്കും ഉപകാരപ്രദവും കൗതുകകരവുമാണ്.
വ്യായാമ മുറകള്‍ക്ക് പുറമേ മാരത്തോണ്‍ മത്സരങ്ങളിലെ സാന്നിധ്യവുമാണ് വാമോസ്. മാരത്തോണുകള്‍ ഉള്ളിടത്തെല്ലാം നിറഞ്ഞ സാന്നിധ്യമായി വാമോസ് പടയെ കാണാം. മംഗലാപുരത്ത് നടന്ന നിവിയസ് മാംഗ്ലൂസ് മാരത്തോണില്‍ ഇരുപതോളം അംഗങ്ങള്‍ പങ്കെടുക്കുകയും വ്യത്യസ്ത വിഭാഗങ്ങളില്‍ മികച്ച സമയം കണ്ടെത്തി ഓട്ടം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. വാമോസിലെ അംഗങ്ങളില്‍ പലരും ദീര്‍ഘദൂര ഓട്ടക്കാരാണ്. വിവിധ മാരത്തോണുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് വെച്ച് നടന്ന അഖിലേന്ത്യ വി.കെ.സി. ഹാഫ് മാരത്തോണിലാണ് അവസാനമായി പങ്കെടുത്തത്. നാല്‍പ്പത് വയസ്സിന് മുകളിലുള്ളവരാണ് വാമോസ് അംഗങ്ങളില്‍ ഏറേയും. ലോക ഹൃദയ ദിനത്തില്‍ യുനൈറ്റഡ് മൈത്ര ഹോസ്പിറ്റലുമായി സഹകരിച്ച് കാസര്‍കോട് നടന്ന അഞ്ച് കിലോ മീറ്റര്‍ മാരത്തോണില്‍ വാമോസിന്റെ 80 അംഗങ്ങള്‍ പങ്കെടുത്തിരുന്നു. മലയാള മനോരമ സംഘടിപ്പിച്ച ഹൃദയപൂര്‍വ്വം മാരത്തോണില്‍ വാമോസിന്റെ അംഗങ്ങളും അഭ്യുദയ കാംക്ഷികളും ഉള്‍പ്പടെ 125ല്‍ പരം ആളുകള്‍ പങ്കെടുത്ത് കരുത്തറിയിച്ചു. മനസും ശരീരവും കുളിര്‍പ്പിക്കുന്ന തരത്തില്‍ മറക്കാനാവാത്ത വിനോദങ്ങളും ഈ കാലയളവില്‍ വാമോസ് നടത്തിയിരുന്നു.
റാണിപുരം മലയിടുക്കുകളില്‍ കയറുകയും അവിടെ വെച്ച് വര്‍ക്ക്ഔട്ട് നടത്തുകയും ചെയ്തത് അംഗങ്ങള്‍ക്ക് നിറംപകര്‍ന്ന ഒരു നവ്യാനുഭവമായി.
സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാകയേന്തി തായലങ്ങാടി ക്ലോക്ക് ടവര്‍ പരിസരത്ത് നിന്ന് തളങ്കര പടിഞ്ഞാര്‍ വഴി വാമോസ് മൈതാനത്തേക്ക് ഫ്രീഡം റണ്‍ നടത്തിയത് ശ്രദ്ദേയവും രാജ്യ സ്‌നേഹം വിളിച്ചോതുന്നതുമായി. ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബീച്ച് വര്‍ക്ക് ഔട്ട്, നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുമൊന്നിച്ചുള്ള വ്യായാമം എന്നിവ സംഘടിപ്പിച്ചു. കൂടാതെ മാസത്തിലൊരിക്കല്‍ സ്വിമ്മിംഗ് ഉള്‍പ്പെടെയുള്ള വര്‍ക്ക്ഔട്ടും ടര്‍ഫ് കോര്‍ട്ടിലെ വര്‍ക്ക്ഔട്ടും കസേരക്കളി, ഗോരി, ടര്‍ഫ് ക്രിക്കറ്റ് എന്നിവയും നടത്തിയിരുന്നു. എല്ലാ ഞായറാഴ്ചകളിലും നടത്തുന്ന കൊമിഡ പ്രത്യേകതുള്ളതാണ്. അംഗങ്ങള്‍ കൊണ്ടുവരുന്ന ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ വൈവിധ്യമുള്ളതും രുചികരവുമാണ്. പഞ്ചസാര, എണ്ണ എന്നിവ ഒഴിവാക്കുന്നതിന് അതിസൂക്ഷ്മത പുലര്‍ത്തിവരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങളെ അതിഥികളായി ക്ഷണിച്ച് വാമോസിനെ പരിചയപ്പെടുത്തുന്നതും ശ്രദ്ദേയമായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.
ആദ്യമായി ക്രിക്കറ്റ് പ്രിമീയര്‍ ലീഗും അംഗങ്ങള്‍ക്കായി സംഘടിപ്പിച്ചു. വാമോസ് പ്രിമീയര്‍ ലീഗ്(വി.പി.എല്‍) സീസണ്‍ വണ്‍ ആസ്വാദ്യകരവും പഴയ കാലത്ത് മികച്ച പ്രകടനങ്ങള്‍ നടത്തിയവരുടെ തിരിച്ചു വരവും കൂടിയായിരുന്നു. ആരോഗ്യ സംരക്ഷണത്തില്‍ പ്രകൃതി വഹിക്കുന്ന പങ്ക് വിലപ്പെട്ടതാണ്. പാരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും വാമോസ് സജീവമാണ്. ഇക്കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തില്‍ വാമോസ് വര്‍ക്ക് ഔട്ട് മൈതാന പരിസരത്ത് തൈകള്‍ നട്ടുപിടിപ്പിക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
അംഗങ്ങളുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കുന്നതിന് വാമോസ് ഹെല്‍ത്ത് ചെക്കപ്പ് നടത്തി വരുന്നു. ഇതുവഴി ബ്ലഡ് ഷുഗര്‍ കൗണ്ട്, പ്രഷര്‍, ശരീരഭാരം എന്നിവ കണക്കാക്കുകയും വ്യായാമം വഴി മാറ്റങ്ങള്‍ വരുത്തുന്നതിന് വഴി തെളിയുകയും ചെയ്യുന്നു. പരസ്പരം കുശലം പറഞ്ഞും സൗഹൃദം നടത്തിയും പുതുക്കിയും ഊട്ടിയുറപ്പിച്ചും നടന്നുവരുന്ന വാമോസ് രസകരമായ തമാശകള്‍ പങ്കുവെച്ച് ശരീരത്തേയും മനസ്സിനേയും പാകപ്പെടുത്തി മുന്നോട്ട് ഗമിക്കുകയാണ്.
ജീവിത ശൈലി രോഗങ്ങള്‍കൊണ്ടും അമിതമായ ശരീര ഭാരം കൊണ്ടും മറ്റു ശാരീരിക ബുദ്ധിമുട്ടുകള്‍ കൊണ്ടും അവശതയനുഭവിക്കുന്ന പലരും ഈ കൂട്ടായ്മയുടെ ഭാഗമായിട്ടുണ്ട്. അവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്; വാമോസ് ഈസ് ദ ബെസ്റ്റ് റെമഡി എന്നാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മാനസിക വിഷമങ്ങള്‍ക്കും മതിയായ പ്രതിവിധി വാമോസിലുണ്ടെന്ന് തന്നെയാണ് ഇതൊക്കെ തെളിയിക്കുന്നത്. അതോടെ വാമോസിന്റെ ഉത്തരവാദിത്വവും ലക്ഷ്യവും ഏറുകയാണ്.