വായനശാലകള്‍ക്കായി ഉഴിഞ്ഞിട്ട ജീവിതം
അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തിലെ ധീര വ്യക്തിയാണ് ജോണി ചാപ്പ്മാന്‍. രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് കുടിയേറ്റക്കാര്‍ വന്നുതുടങ്ങിയ കാലത്ത് അദ്ദേഹം ഒരു കാര്യം ചെയ്തു. ആപ്പിള്‍ മരങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളിലെല്ലാം അദ്ദേഹം ധാരാളം ആപ്പിള്‍ ചെടികള്‍ നട്ടുവളര്‍ത്തി. പലേടത്തും തൈകള്‍ വിതരണം ചെയ്യാന്‍ നഴ്സറികള്‍ സ്ഥാപിച്ചു. 40 വര്‍ഷം കൊണ്ട് ആപ്പിള്‍ മരങ്ങള്‍ എല്ലായിടത്തും വ്യാപിച്ചു. ആളുകള്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിച്ചു തുടങ്ങി-ജോണി ആപ്പിള്‍ സീഡ് എന്ന്.
ജന്മം കൊണ്ട് ലഭിക്കുന്ന കുടുംബ പേരുകളെക്കാള്‍ ശ്രേഷ്ഠമാണ് കര്‍മ്മം കൊണ്ട് ലഭിക്കുന്ന വിളിപ്പേരുകള്‍. ജനിക്കുമ്പോള്‍ നല്‍കപ്പെടുന്ന പേര് സ്വയം അറിയാതെ ലഭിക്കുന്നതാണ്. അങ്ങനെ വന്നുചേര്‍ന്ന പേരിന്റെ വലുപ്പത്തിലും സംതൃപ്തിയിലും ആയുസ് മുഴുവന്‍ വിശ്രമജീവിതം നയിക്കുന്നവരുണ്ട്. ആരും ശ്രദ്ധിക്കാതിരുന്ന പേരുകള്‍ക്ക് പ്രവര്‍ത്തി കൊണ്ട് അര്‍ഥം നല്‍കുന്നവരുമുണ്ട്. ഇതില്‍ രണ്ടാമത് പറഞ്ഞേടത്താണ് എസ്.വി അശോക് കുമാറിന്റെ സ്ഥാനം.
ഒരായുസ്സ് മുഴുവന്‍ ലൈബ്രറികള്‍ക്കും അതിന്റെ ഉന്നമനത്തിനും വേണ്ടി നീക്കിവെച്ച അദ്ദേഹം മുന്‍കൈ എടുത്ത് നാടിന് സമ്മാനിച്ചത് ഒന്നും രണ്ടുമല്ല, പതിനേഴ് ഗ്രന്ഥാലയങ്ങള്‍. അത് 1996ല്‍ രൂപീകൃതമായ പെരുമ്പള എ.കെ.ജി വായനശാലയില്‍ നിന്നും തുടങ്ങി എ.പി.എ.സി. ഗ്രന്ഥാലയം അണിഞ്ഞയില്‍ എത്തിനില്‍ക്കുന്നു.
ജ്യേഷ്ഠന്‍ പരേതനായ എസ്.വി. സുകുമാരന്‍ കലാ സാംസ്‌കാരിക രംഗത്ത് എന്നും പെരുമ്പളക്കാര്‍ക്ക് പകരം വെയ്ക്കാനില്ലാത്ത പേരായിരുന്നു. അദ്ദേഹം വിളിച്ചുചേര്‍ത്ത ഒരു യോഗത്തിലാണ് നാടിന്റെ യോഗക്ഷേമത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലൈബ്രറികള്‍ അത്യാവശ്യമാണെന്ന് കണ്ടെത്തി എ.കെ.ജി. വായനശാല എന്ന ആശയത്തിനദ്ദേഹം വിത്തു പാകുന്നത്. അശോകനെ അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളേല്‍പ്പിക്കുകയും സെക്രട്ടറിയായി ചുമതലപ്പെടുത്തുകയും ചെയ്തു. നീണ്ട 17 വര്‍ഷം അദ്ദേഹം അതിന്റെ സെക്രട്ടറിയും പ്രസിഡണ്ടും ജോയിന്റ് സെക്രട്ടറിയുമൊക്കെയായി. ലൈബ്രറി കൗണ്‍സിലിന്റെ അഫിലിയേഷന്‍ ലഭിക്കാനുള്ള പുസ്തകങ്ങള്‍ക്ക് വേണ്ടി തളിപ്പറമ്പ് തൊട്ട് മുളിയാര്‍ വരെ നെട്ടോട്ടം. എ.കെ.ജി വായനശാലയില്‍ ഇന്ന് 5000ത്തോളം പുസ്തകങ്ങള്‍ ഉണ്ട്. എസ്.വി സുകുമാരന്‍ മരിച്ച് 24 വര്‍ഷം പൂര്‍ത്തിയാകുന്നു. വര്‍ഷം തോറും ജനുവരി 25ന് അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനം വിപുലമായ പരിപാടികളോടെയാണ് വിവിധ സംഘടനകള്‍ കൊണ്ടാടപ്പെടുന്നത്. ഇക്കൊല്ലമത് ശ്രദ്ധേയമാവുന്നത് തെരുവ് നാടകമത്സരത്തോടെയാണ്.
അശോകന്റെ ശ്രമത്തില്‍ രണ്ടാമതായി ആരംഭിച്ചത് തലക്ലായി ജ്വാല വായനശാലയാണ്. അതിന്റെ പ്രഥമ പ്രസിഡണ്ടായ അദ്ദേഹം ഇക്കാലയളവില്‍ ചെമ്മനാട് പഞ്ചായത്തില്‍ മാത്രം 12 ലൈബ്രറികളുണ്ടാക്കി. പെരുമ്പള, അണിഞ്ഞ, വയലാംകുഴി, ചെമ്പരിക്ക, ചെമ്മനാട്, ചട്ടഞ്ചാല്‍ എന്നിങ്ങനെ നീളുന്നു അവ. ചെമ്മനാട് പഞ്ചായത്തിന് പുറത്ത് വിദ്യാനഗറിലുള്ള കോലായി ലൈബ്രറി, മഹാത്മഗാന്ധി ലൈബ്രറി, ബാര സര്‍ഗവേദി, മുളിയാര്‍ ഇ.എം.എസ് ലൈബ്രറി മുതലായവ എസ്.വി അശോക് കുമാറിന്റെ വിയര്‍പ്പിന്റെ ഫലമാണ്. 18-ാമത്തെ വായനശാലയായി അരമങ്ങാനം അംബേദ്കര്‍ സ്മാരക വായനശാല നിലവില്‍ വന്നുകഴിഞ്ഞു. അതിന് ലൈബ്രറി കൗണ്‍സിലിന്റെ അഫിലിയേഷന്‍ നേടിക്കൊടുക്കാനുള്ള തീവ്ര പ്രയത്നത്തിലാണ് അദ്ദേഹം.
കലയോടും സാഹിത്യത്തോടും സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടുമുള്ള തികഞ്ഞ അഭിവാഞ്ഛ സഹോദരന്‍ എസ്.വി ഗോപാലകൃഷ്ണനില്‍ നിന്നും ലഭിക്കുന്നു. മറ്റു സഹോദരന്മാരായ എസ്.വി നടരാജനും എസ്.വി പ്രകാശനും അശോകന് പൂര്‍ണ പിന്തുണയുമായി എന്നും കൂടെനിന്നു. മൂന്നു സഹോദരിമാരുള്ളത് മൂവരും ഗ്രന്ഥശാല പ്രവര്‍ത്തകരാണ്. അച്ഛന്‍ സി.കെ രാമന്‍ മിലിട്ടറിയില്‍ ഡ്രൈവര്‍ ആയിരുന്നു. പെരുമ്പളയിലേക്ക് ആദ്യമായി ബസ് ഓടിച്ച് വന്നത് അച്ഛനായിരുന്നു എന്ന് അശോകന്‍ ഓര്‍ക്കുന്നു. അമ്മ ഏറ്റവും നല്ല കലാസ്വാദകയും. നാടിന്റെ ഏതു ഭാഗത്തും നാടകവും കഥാപ്രസംഗങ്ങളും അരങ്ങേറുമ്പോള്‍ കുട്ടിക്കാലത്ത് അമ്മയുടെ കൈയും പിടിച്ച് അശോകനും കൂടെ ചെല്ലുമായിരുന്നു. ദേശീയ ഐക്യത്തിന്റെയും മാനവ സൗഹാര്‍ദ്ദത്തിന്റെയും സ്വാശ്രയത്വത്തിന്റെയും മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് 1993 ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 7 വരെ പയ്യന്നൂര്‍ മുതല്‍ കന്യാകുമാരി വരെ നടന്ന പദയാത്രയില്‍ കാഞ്ഞങ്ങാട് നിന്നും കന്യാകുമാരി വരെ കാല്‍നട യാത്ര ചെയ്തത് അശോകനെ സംബന്ധിച്ചിടത്തോളും മറക്കാനാവാത്ത അനുഭവമാണ്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തി ശാസ്ത്ര സാഹിത്യ പരിഷത്ത് 1995ല്‍ കാഞ്ഞങ്ങാട് നിന്ന് തൃശൂര്‍ വരെ നടത്തിയ വിദ്യാഭ്യാസ പദയാത്രയിലും അശോകന്‍ അംഗമായിരുന്നു. ഒരു ലൈബ്രറി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അതില്‍ ഒന്നോ രണ്ടോ പേര്‍ക്ക് ജോലി ലഭിക്കുന്നു എന്നുള്ളതാണ് ഈ കാരുണ്യ പ്രവര്‍ത്തനത്തില്‍ അശോകന്‍ കാണുന്ന നന്മ. ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും ഗുണമേന്മയുമുള്ള ഡ്രൈവര്‍മാര്‍ കൂടെയുണ്ടെങ്കില്‍ ഏത് ഉലച്ചിലുകള്‍ക്കിടയിലും യാത്ര നിര്‍ബാധം തുടരും. പ്രലോഭകരോ അലസരോ ആണ് ഡ്രൈവിംഗ് സീറ്റിലെങ്കില്‍ പല യാത്രകളും തുടങ്ങില്ല. തുടങ്ങിയാലും വഴിതെറ്റും. മുന്നോട്ടു നയിക്കാന്‍ അറിയുന്നവരെ സഹകാരികള്‍ ആക്കുക എന്നതാണ് നിശ്ചലമാകാതിരിക്കാനുള്ള അടിസ്ഥാനമാര്‍ഗം. കടിഞ്ഞാണ്‍ ഏല്‍പ്പിക്കുന്നവര്‍ക്ക് കരുതലുണ്ടാകണം. ക്ഷമയും കാര്യശേഷിയും ഉണ്ടാകണം. എല്ലാവര്‍ക്കും എല്ലാവരെയും വഴികാട്ടാനാവില്ല. വഴിയറിയാവുന്നവരെയും ആ വഴിയിലൂടെ നടക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക അസ്വസ്ഥതകളും അപരിചിതത്വവും പരിഹരിക്കാന്‍ അറിയാവുന്നവരെയും വേണം നിയന്ത്രണം ഏല്‍പ്പിക്കാന്‍. 2021ല്‍ കോലായ് ലൈബ്രറി എന്ന ആശയം ഉടലെടുത്തപ്പോള്‍, അത് പ്രാവര്‍ത്തികമാക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമനെ വിളിച്ചപ്പോള്‍, അദ്ദേഹം ചൂണ്ടിക്കാണിച്ചത് ഒരാളെ മാത്രമാണ്-അത് എസ്.വി. അശോക് കുമാറാണ്. ലൈബ്രറികളെ മുന്നില്‍ നിന്നും നയിക്കാന്‍ നിയുക്തനായ അദ്ദേഹം ജീവകാരുണ്യ രംഗങ്ങളിലും നിറസാന്നിധ്യമാണ്. മരണാനന്തരം തന്റെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിട്ടുകൊടുക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ടുകൊണ്ട് കരുണ എന്നത് കണ്ണീരൊലിപ്പിക്കാനുള്ള വെറും വികാര ദൗര്‍ബല്യമല്ല എന്ന് കൂടി നമ്മെ കാട്ടിത്തരുന്നു.
ചെയ്യുന്ന കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പുനര്‍നാമകരണ പ്രക്രിയ നടന്നാല്‍ എസ്.വി. അശോക് കുമാര്‍ എന്ന ആ നന്മമരത്തിന് ചേരുക ജോണി ചാപ്മാനെ അനുസ്മരിക്കും വിധം അശോക്-ദി ലൈബ്രറി സീഡ്-എന്നായിരിക്കും. ഇവിടെ അവര്‍ ചെയ്ത സത്കര്‍മങ്ങളാണ് അവര്‍ക്കാപേര് നല്‍കുന്നത്. കര്‍മങ്ങള്‍ക്ക് ശേഷവും ആ പേര് കൊത്തി വെയ്ക്കപ്പെടുക തന്നെ ചെയ്യും.

തകളും അപരിചിതത്വവും പരിഹരിക്കാന്‍ അറിയാവുന്നവരെയും വേണം നിയന്ത്രണം ഏല്‍പ്പിക്കാന്‍. 2021ല്‍ കോലായ് ലൈബ്രറി എന്ന ആശയം ഉടലെടുത്തപ്പോള്‍, അത് പ്രാവര്‍ത്തികമാക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമനെ വിളിച്ചപ്പോള്‍, അദ്ദേഹം ചൂണ്ടിക്കാണിച്ചത് ഒരാളെ മാത്രമാണ്-അത് എസ്.വി. അശോക് കുമാറാണ്. ലൈബ്രറികളെ മുന്നില്‍ നിന്നും നയിക്കാന്‍ നിയുക്തനായ അദ്ദേഹം ജീവകാരുണ്യ രംഗങ്ങളിലും നിറസാന്നിധ്യമാണ്. മരണാനന്തരം തന്റെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിട്ടുകൊടുക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ടുകൊണ്ട് കരുണ എന്നത് കണ്ണീരൊലിപ്പിക്കാനുള്ള വെറും വികാര ദൗര്‍ബല്യമല്ല എന്ന് കൂടി നമ്മെ കാട്ടിത്തരുന്നു.