മിയവാക്കി; പച്ചപ്പിന്റെ കുളിര്‍മ്മ പകരാനൊരു വനവല്‍ക്കരണം

ഇന്ന് ലോകമെമ്പാടും പ്രചാരത്തിലുള്ള നൂതനമായൊരു വനവല്‍ക്കരണ രീതിയാണ് 'മിയാവാക്കി' എന്നറിയപ്പെടുന്നത്. പ്രശസ്ത ജപ്പാനീസ് സസ്യശാസ്ത്രജ്ഞനും പരിസ്ഥിതി വിദഗ്ധനുമായ അക്കിര മിയാവാക്കിയാണ് ഇതിന്റെ ഉപജ്ഞാതാവ്. ജപ്പാനില്‍ അടിക്കടിയുണ്ടാകുന്ന സുനാമിയുടെ ആക്രമണത്താല്‍ അവിടെ ധാരാളം മരങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. അതിനാല്‍ വളരെ പെട്ടെന്ന് മരങ്ങള്‍ വളരുന്നതിനായി കണ്ടെത്തിയ ഒരു മാര്‍ഗ്ഗമാണ് മിയാവാക്കി. പ്രധാനമായും നഗരങ്ങള്‍ കേന്ദ്രീകരിച്ചും വരണ്ട പ്രദേശങ്ങളിലുമാണ് ഈ രീതിയുപയോഗിച്ച് വനവല്‍ക്കരണം നടത്തുന്നത്. പ്രദേശത്തിന്റെ സ്വാഭാവിക ഭൂഘടനയും കാലാവസ്ഥയും അനുയോജ്യമായ മരത്തൈകളും കണ്ടെത്തി സ്വാഭാവിക വനങ്ങള്‍ സൃഷ്ടിച്ചെടുക്കുകയാണ് ഈ […]

ഇന്ന് ലോകമെമ്പാടും പ്രചാരത്തിലുള്ള നൂതനമായൊരു വനവല്‍ക്കരണ രീതിയാണ് 'മിയാവാക്കി' എന്നറിയപ്പെടുന്നത്. പ്രശസ്ത ജപ്പാനീസ് സസ്യശാസ്ത്രജ്ഞനും പരിസ്ഥിതി വിദഗ്ധനുമായ അക്കിര മിയാവാക്കിയാണ് ഇതിന്റെ ഉപജ്ഞാതാവ്. ജപ്പാനില്‍ അടിക്കടിയുണ്ടാകുന്ന സുനാമിയുടെ ആക്രമണത്താല്‍ അവിടെ ധാരാളം മരങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. അതിനാല്‍ വളരെ പെട്ടെന്ന് മരങ്ങള്‍ വളരുന്നതിനായി കണ്ടെത്തിയ ഒരു മാര്‍ഗ്ഗമാണ് മിയാവാക്കി. പ്രധാനമായും നഗരങ്ങള്‍ കേന്ദ്രീകരിച്ചും വരണ്ട പ്രദേശങ്ങളിലുമാണ് ഈ രീതിയുപയോഗിച്ച് വനവല്‍ക്കരണം നടത്തുന്നത്. പ്രദേശത്തിന്റെ സ്വാഭാവിക ഭൂഘടനയും കാലാവസ്ഥയും അനുയോജ്യമായ മരത്തൈകളും കണ്ടെത്തി സ്വാഭാവിക വനങ്ങള്‍ സൃഷ്ടിച്ചെടുക്കുകയാണ് ഈ രീതിയിലൂടെ. 1928 ല്‍ ജപ്പാനില്‍ ജനിച്ച അക്കിര മിയാവാക്കി, വനങ്ങളുടെ ഉള്‍വിളി കേട്ടതുപോലെ വനങ്ങളുടെ കരുതലും ഭൂമിയില്‍ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ അവയ്ക്കുള്ള പ്രാധാന്യവും ലോകത്തെ വിളിച്ചറിയിക്കുകയാണ്. ജപ്പാനിലെ യോക്കോഹാമ ദേശീയ സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ എമിറേറ്റ്‌സുമായിരുന്ന മിയാവാക്കി 1990 ല്‍ ആസാഹി പ്രൈസിനും പിന്നീട് ബ്ലൂ പ്ലാനറ്റ് പ്രൈസിനും അര്‍ഹനായി.
'മിയാവാക്കി' സമ്പ്രദായപ്രകാരം ഇടതൂര്‍ന്ന വനങ്ങളെയാണ് സൃഷ്ടിക്കുന്നത്. സാധാരണ വളര്‍ച്ചയേക്കാള്‍ പത്ത് മടങ്ങ് വേഗത്തിലാണ് വളര്‍ച്ച. അതാത് സ്ഥലത്തെ വൃക്ഷതൈകളാണ് നടാനുപയോഗിക്കുന്നത്. മരതൈകള്‍ നടാനുള്ള ഭൂമിയൊരുക്കി മൂന്നുവര്‍ഷം പരിചരിക്കുന്നു. ചുരുങ്ങിയത് 30 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്തിലും ഇങ്ങനെ പ്രകൃതിദത്ത, സ്വാഭാവിക പരിചരണം വേണ്ടാത്ത, സ്ഥലം കണ്ടെത്തി തൈകള്‍ തിരഞ്ഞെടുത്ത്, നട്ടുവളര്‍ത്തി വനങ്ങളുണ്ടാക്കുന്ന മിയാവാക്കി രീതിയിലെ പ്രധാന പ്രവര്‍ത്തനങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.
1. മണ്ണ് പരിശോധന മരതൈ നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിന്റെ ഘടന ആദ്യം പരിശോധിക്കണം. മണ്ണിലെ ജലാംശം, വേരുകള്‍ താഴ്ന്നിറങ്ങാനുള്ള ശേഷി, വളക്കൂറ്, കാഠിന്യം അങ്ങനെ പലതും പരിശോധിക്കുന്നു.
*എളുപ്പത്തിലും പെട്ടെന്നും വളരാനും വേരുകള്‍ക്ക് താഴ്ന്നിറങ്ങാനും അരിയുടെയും ഗോതമ്പിന്റെയും ഉമി, നിലക്കടലയുടെ തോട് എന്നിവ ശേഖരിക്കുന്നു.
*വെള്ളത്തിന്റെ നനവ് നശിക്കാതിരിക്കുവാനും ഈര്‍പ്പം നിലനിര്‍ത്തുന്നതിനുമായി കൊക്കോ തൊണ്ട്, ഉണങ്ങിയ കരിമ്പിന്‍ തണ്ട് തുടങ്ങിയവ ഉപയോഗിക്കുന്നു.
*കന്നുകാലികളുടെയും മറ്റും വളവും വെര്‍മ്മോകമ്പോസ്റ്റും വളമായി ഉപയോഗിക്കുന്നു.
*നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് തടയാന്‍ ചവറുകള്‍ ഉപയോഗിക്കുന്നു. നേരിട്ട് സൂര്യപ്രകാശം പതിക്കുകയാണെങ്കില്‍ ഭൂമി വരളും. തൈ നട്ട് ആറ് മുതല്‍ എട്ട് മാസം വരെ അരിയുടെയോ ഗോതമ്പിന്റെയോ ബാര്‍ലിയുടേയോ വൈക്കോല്‍ കൊണ്ട് പുതയിട്ട് നേരിട്ട് സൂര്യപ്രകാശം പതിക്കാതെ സംരക്ഷിക്കും.
2. അഞ്ചു തരം മരതൈകള്‍ തെരഞ്ഞെടുക്കുക
*അതാതു സ്ഥലത്തെ ഗുണമുളളതും നല്ല വളര്‍ച്ച വരുന്നതുമായ നാടന്‍ മരതൈകളുടെ വിവരം ശേഖരിക്കുക.
*നഴ്‌സറിയുണ്ടെങ്കില്‍ അവയില്‍നിന്നും ശേഖരിക്കാം .
*അഞ്ചു തരം മരതൈകള്‍ വേണം.
*മരതൈകള്‍ക്ക് സഹായകമായ മറ്റു ചെടികളെയും തെരഞ്ഞെടുക്കാം.
3. ചെയ്യാനുദ്ദേശിക്കുന്ന വനത്തിന്റെ മാതൃക തയ്യാറാക്കുക.
* മാസ്റ്റര്‍പ്ലാന്‍ ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തെ ക്കുറിച്ച് കൃത്യമായി തിരിച്ചറിയുക, പ്രൊജക്ടിന് ചുരുങ്ങിയത് മൂന്ന് മീറ്റര്‍ വീതി വേണം.
* ജലസേചനത്തിനുള്ള പ്ലാന്‍ വിദഗ്ദനെ കൊണ്ട് പൈപ്പ് ലൈന്‍ സൗകര്യങ്ങള്‍ പ്ലാന്‍ ചെയ്യണം. രണ്ടോ മൂന്നോ വര്‍ഷം വരെ വെള്ളമൊഴിച്ചു കൊടുക്കേണ്ടിവരും. സ്വാഭാവിക ജല സ്രോതസ്സുകളോ കുഴല്‍ കിണര്‍ സൗകര്യമോ കണ്ടെത്തണം.
*പദ്ധതി ആസൂത്രണവും നിര്‍വ്വഹണവും പ്രസ്തുത പ്രദേശത്തേക്ക് ഗതാഗത, തൊഴിലാളി സൗകര്യങ്ങളും സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യങ്ങളും മറ്റും കണ്ടെത്തണം.
*സ്ഥലത്തെ ക്രമീകരിക്കല്‍ (നിലമൊരുക്കല്‍ )
* സ്ഥലപരിശോധന വേണ്ട തൊഴിലാളികളും ജലസേചന സൗകര്യവും ഒരുക്കിയാല്‍ സൂര്യപ്രകാശം ലഭിക്കാനുള്ള സാധ്യത കൂടിയറിയുക. 8 മുതല്‍ 9 മണിക്കൂര്‍ വരെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമായാല്‍ നല്ലത്. പ്രസ്തുത സ്ഥലത്ത് പൊതുവായ പൈപ്പ് ലൈന്‍, മറ്റു കേബിളുകള്‍ മുതലായവ ഇല്ലായെന്ന് ഉറപ്പു വരുത്തണം.
* അവശിഷ്ടങ്ങളും കളകളും നീക്കം ചെയ്യല്‍ മണ്ണിന്റെ പോഷകഗുണങ്ങളും മറ്റും നശിപ്പിക്കാനുള്ള സാധ്യതയാലും മരത്തൈകളുടെ വളര്‍ച്ചയെ ബാധിക്കുന്നതിനാലും സ്ഥലത്തിനകത്തേക്ക് പോകുന്നതിനുള്ള തടസ്സം സൃഷ്ടിക്കുന്നതിനാലും അവശിഷ്ടങ്ങളേയും കളകളേയും ജെ.സി.ബി. യോ മറ്റോ ഉപയോഗിച്ച് നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കണം.
* ജലസേചന സൗകര്യമൊരുക്കല്‍ ദിവസവും ചെടികളെ നനയ്ക്കാനുള്ളതു കൊണ്ട് മതിയായ ജലസേചനസൗകര്യം ഏര്‍പ്പെടുത്തണം. കണികയായോ സ്പ്ലിഗഌ വഴിയോ അല്ലാതെ തികച്ചും നേരിട്ട് ഓരോന്നിനും ദിവസം 5 ലിറ്റര്‍ വരെ വെള്ളം നനയ്‌ക്കേണ്ടതാണ്.
*സ്ഥലത്തിന്റെ ശാരീരിക അതിര്‍ത്തി നിര്‍ണയിക്കുക സ്ഥല അതിര്‍ത്തി മാസ്റ്റര്‍ പ്ലാനുമായി നൂറു ശതമാനം യോജിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക.
*മാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് അനുബന്ധ റോഡുകള്‍ നിര്‍മിക്കണം.
* സ്ഥലം അടയാളപ്പെടുത്തല്‍ 100 സ്‌ക്വയര്‍ മീറ്ററുകളിലായാണ് സാധാരണയായി വനങ്ങളുണ്ടാക്കുന്നത്. ഇങ്ങനെ ഓരോ സ്ഥലത്തും പ്രവൃത്തികള്‍ ചെയ്യുന്നതിനായി ഓരോ സീരിയല്‍ നമ്പരുകള്‍ നല്‍കണം. ഓരോ സ്ഥലത്തെ പ്രവൃത്തി ചെയ്ത ശേഷം അടുത്തത് എന്ന പോലെ.
5. മിശ്രിത വസ്തുക്കള്‍
* സ്ഥലം തൈ നടാനായി ഒരുക്കുക. അഞ്ചടിയോളം ആഴത്തില്‍ മാര്‍ക്ക് ചെയ്തതുപ്രകാരം കുഴിയെടുക്കുക. ശേഷം കുഴിയില്‍ ആദ്യ ലെയറായി ചാണകവും കംമ്പോസ്റ്റ് വളവും ചേര്‍ത്ത് മൂടുക. അതിനു മുകളിലായി ഒരടി മണ്ണിടുന്നു. അകമാലിന്യങ്ങള്‍ കളയുകയും വേണം.
* നേരത്തെ തെരഞ്ഞെടുത്ത വ്യത്യസ്തയിനം മരതൈകള്‍ ഇടകലര്‍ന്ന് നടുക. ഓരോ തൈയും 60 സെന്റീമീറ്റര്‍ അകലം വെച്ച് ഒരു ചതുരശ്ര മീറ്ററില്‍ മൂന്നു മുതല്‍ അഞ്ചു വരെ തൈകള്‍ വരുന്ന രീതിയില്‍ ഇടതിങ്ങി നടണം. വടിക്കഷ്ണങ്ങള്‍ താങ്ങായി ഉപയോഗിക്കാം. മറ്റു ഉപദ്രവങ്ങളുണ്ടെങ്കില്‍ വേലികെട്ടി സംരക്ഷിക്കേണ്ടി വരും. തൈ നട്ട് ഒരു മണിക്കൂറിനുശേഷം വെള്ളമൊഴിച്ചുകൊടുക്കണം.
6. വിലയിരുത്തല്‍ തൈ നട്ട് ആദ്യത്തെ ഒന്നു രണ്ടു മാസം കഴിഞ്ഞ് പിന്നീടുള്ള ഒരു വര്‍ഷത്തേക്ക് വേണ്ട പ്രവര്‍ത്തനങ്ങള്‍, മാറ്റങ്ങള്‍ എന്നിവ തീരുമാനിക്കണം. ബണ്ടുകള്‍ നിര്‍മ്മിക്കാതെയും പ്ലാസ്റ്റിക് വിമുക്തമാവാനും ശ്രദ്ധിക്കണം. വൃത്തിയായും വെള്ളം കെട്ടി നില്‍ക്കാതെയും സൂക്ഷിക്കണം. അടുപ്പിച്ച് നടുന്നതിനാല്‍ സൂര്യപ്രകാശത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ചെടികള്‍ ഉയരത്തില്‍ വളരുന്നു.
ഇങ്ങനെ മൂന്നുവര്‍ഷം വരെ പരിചരിച്ച തൈകള്‍ക്ക് പിന്നെ പരിചരണമാവശ്യമില്ല. അവ വളര്‍ന്നുകൊള്ളും. ഈ വനങ്ങളില്‍ വള്ളികളോ മറ്റോ ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ വനങ്ങളിലൂടെ നടന്നു പോകാം. സാധാരണയായി ഇല പൊഴിയാത്ത മരങ്ങളാണ് നടുന്നത്. അതുകൊണ്ട് എന്നും നിത്യഹരിതവനങ്ങളായി നിലനില്‍ക്കും. നഗരങ്ങളിലെ ചെറിയ പ്രദേശങ്ങളില്‍ പോലും ഇത് യാഥാര്‍ത്ഥ്യമാക്കാം.
ഇത്തരത്തില്‍ ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന സ്വാഭാവിക വനങ്ങള്‍ ഇന്ത്യയിലുമുണ്ട്. മലയാളിയും മറുനാടന്‍ വ്യവസായിയുമായ ശ്രീ ആര്‍. കെ. നായര്‍ ഇത്തരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് തൈകള്‍ നട്ടു നൂറു കണക്കിന് വനങ്ങളൊരുക്കിയിരിക്കുകയാണ്. കുറഞ്ഞ സ്ഥലത്ത് വ്യത്യസ്തങ്ങളായ ധാരാളം മരങ്ങള്‍ വളര്‍ത്തി സ്വാഭാവിക വനമുണ്ടാക്കുന്ന മിയാവാക്കി മാതൃക, നമുക്ക് നഷ്ടമായ വന സമ്പത്ത് തിരിച്ചു കൊണ്ടുവരാന്‍ ഉതകുമെന്ന കാര്യത്തില്‍ സംശയമില്ല.

Related Articles
Next Story
Share it