നക്ഷത്രം കാസര്‍കോടിന്റെ മണ്ണിലേക്കിറങ്ങിവന്നു; 1973 സപ്തംബര്‍ 6ന്
ഇന്ത്യന്‍ സിനിമയിലെ നക്ഷത്രം ദിലീപ്കുമാര്‍ വിട വാങ്ങിയെങ്കിലും അദ്ദേഹം കാസര്‍കോട്ട് തങ്ങിയ രണ്ടുനാള്‍ ഈ നാടിന് മറക്കാനാവില്ല. ഹിന്ദി സിനിമയിലെ ആ രാജകുമാരന്‍ കാസര്‍കോട്ട് വന്ന് രണ്ട് ദിവസം താമസിച്ചു മടങ്ങിയിട്ട് ഏതാണ്ട് 50 വര്‍ഷമാവുന്നു. 1973 സപ്തംബര്‍ 6ന് നുള്ളിപ്പാടിയില്‍ മിലന്‍ തിയേറ്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് ദിലീപ്കുമാര്‍ കാസര്‍കോടിന്റെ മണ്ണില്‍ കാലുകുത്തിയത്. ഒരുകാലത്ത് കാസര്‍കോടിന്റെ സാംസ്‌കാരിക വേദികളിലൊന്നായിരുന്ന മിലന്‍ തിയേറ്റര്‍ ഇന്നില്ല. അവിടെ പുതിയ കെട്ടിട സമുച്ഛയം ഉയര്‍ന്നു കഴിഞ്ഞു. അക്കാലത്ത് കേരളത്തിലെ പ്രധാനപ്പെട്ട തിയേറ്ററുകളിലൊന്നായിരുന്നു […]
ഇന്ത്യന്‍ സിനിമയിലെ നക്ഷത്രം ദിലീപ്കുമാര്‍ വിട വാങ്ങിയെങ്കിലും അദ്ദേഹം കാസര്‍കോട്ട് തങ്ങിയ രണ്ടുനാള്‍ ഈ നാടിന് മറക്കാനാവില്ല. ഹിന്ദി സിനിമയിലെ ആ രാജകുമാരന്‍ കാസര്‍കോട്ട് വന്ന് രണ്ട് ദിവസം താമസിച്ചു മടങ്ങിയിട്ട് ഏതാണ്ട് 50 വര്‍ഷമാവുന്നു. 1973 സപ്തംബര്‍ 6ന് നുള്ളിപ്പാടിയില്‍ മിലന്‍ തിയേറ്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് ദിലീപ്കുമാര്‍ കാസര്‍കോടിന്റെ മണ്ണില്‍ കാലുകുത്തിയത്. ഒരുകാലത്ത് കാസര്‍കോടിന്റെ സാംസ്‌കാരിക വേദികളിലൊന്നായിരുന്ന മിലന്‍ തിയേറ്റര്‍ ഇന്നില്ല. അവിടെ പുതിയ കെട്ടിട സമുച്ഛയം ഉയര്‍ന്നു കഴിഞ്ഞു. അക്കാലത്ത് കേരളത്തിലെ പ്രധാനപ്പെട്ട തിയേറ്ററുകളിലൊന്നായിരുന്നു […]
ഇന്ത്യന്‍ സിനിമയിലെ നക്ഷത്രം ദിലീപ്കുമാര്‍ വിട വാങ്ങിയെങ്കിലും അദ്ദേഹം കാസര്‍കോട്ട് തങ്ങിയ രണ്ടുനാള്‍ ഈ നാടിന് മറക്കാനാവില്ല. ഹിന്ദി സിനിമയിലെ ആ രാജകുമാരന്‍ കാസര്‍കോട്ട് വന്ന് രണ്ട് ദിവസം താമസിച്ചു മടങ്ങിയിട്ട് ഏതാണ്ട് 50 വര്‍ഷമാവുന്നു.
1973 സപ്തംബര്‍ 6ന് നുള്ളിപ്പാടിയില്‍ മിലന്‍ തിയേറ്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് ദിലീപ്കുമാര്‍ കാസര്‍കോടിന്റെ മണ്ണില്‍ കാലുകുത്തിയത്. ഒരുകാലത്ത് കാസര്‍കോടിന്റെ സാംസ്‌കാരിക വേദികളിലൊന്നായിരുന്ന മിലന്‍ തിയേറ്റര്‍ ഇന്നില്ല. അവിടെ പുതിയ കെട്ടിട സമുച്ഛയം ഉയര്‍ന്നു കഴിഞ്ഞു. അക്കാലത്ത് കേരളത്തിലെ പ്രധാനപ്പെട്ട തിയേറ്ററുകളിലൊന്നായിരുന്നു മിലന്‍. നിര്‍മ്മാണ ഭംഗിയും മികച്ച സജ്ജീകരണങ്ങളും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട തിയേറ്റര്‍. ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത സൗണ്ട് സിസ്റ്റം ആണ് ഉപയോഗിച്ചിരുന്നത്. ഇരിപ്പിടവും ടോയ്‌ലെറ്റ് സൗകര്യവുമൊക്കെ അത്യാധുനികമായിരുന്നു.
ദിലീപ്കുമാര്‍ ബോളിവുഡില്‍ താര രാജാവായി തിളങ്ങി നില്‍ക്കുന്ന കാലമായിരുന്നു അത്. കാസര്‍കോട്ട് ഒരു മലയാള നടനെ കൊണ്ടുവരാന്‍ തന്നെ പ്രയാസപ്പെട്ടിരുന്ന അക്കാലത്ത് സാക്ഷാല്‍ ദിലീപ് കുമാര്‍ കാസര്‍കോട്ടെത്തുന്നു എന്നതിലും വലിയ സന്തോഷം കാസര്‍കോടിന് അക്കാലത്ത് മറ്റൊന്നുണ്ടായിരുന്നില്ല. മുംബൈയില്‍ നിന്ന് മംഗലാപുരം വിമാനത്താവളം വഴിയാണ് അദ്ദേഹം കാസര്‍കോട്ടെത്തിയത്. ഹിറ്റ് സിനിമകളുമായി വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്ന ദിലീപ് കുമാറിനെ ഒരു നോക്കുകാണാന്‍ നുള്ളിപ്പാടിയില്‍ വന്‍ ജനകൂട്ടമാണ് തടിച്ചു കൂടിയത്. രാവിലെ 11.30ന് മംഗലാപുരത്ത് വിമാനം ഇറങ്ങിയ ദിലീപ് കുമാറിനെ സ്വീകരിച്ച് കൊണ്ടുവരാനായി വാങ്ങിയ കാറിനും പറയാനുണ്ട് കഥകള്‍. രാജ്യം കണ്ട മികച്ച നടനെ സ്വീകരിക്കാന്‍ വിലപിടിപ്പുള്ള ഒരു കാര്‍ തന്നെ വേണമെന്ന് തിയേറ്റര്‍ ഉടമകളായ കെ.എസ് ഹസ്സന്‍കുട്ടി ഹാജിക്കും കോട്ട ഹസൈനാറിനും പട്‌ള അബൂബക്കറിനും കുഞ്ഞിക്കണ്ണനും എ.കെ മുഹമ്മദിനും കെ.എസ്. മുഹമ്മദ് ഹാജിക്കും വലിയ ആഗ്രഹമായിരുന്നു. അക്കാലത്ത് കാസര്‍കോട്ട് വിലപിടിപ്പുള്ള കാറുകള്‍ വിരളമായിരുന്നു. ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു കാറിന് വേണ്ടിയുള്ള അന്വേഷണമായി പിന്നെ. അന്വേഷിച്ച് ഒടുവില്‍ ചെന്നെത്തിയത് മലയാള സിനിമയിലെ നിത്യഹരിത നായകന്‍ സാക്ഷാല്‍ പ്രേം നസീറിന്റെ അടുത്ത്. പ്രേംനസീര്‍ ഉപയോഗിച്ചിരുന്ന ഷവര്‍ലെറ്റിന്റെ ഇംപാല കാര്‍ അന്ന് ഏറെ പ്രസിദ്ധമായിരുന്നു. ഒരു ഇടനിലക്കാരന്‍ വഴി കെ.എസ് ഹസ്സന്‍ കുട്ടിഹാജിയുടെ സഹോദരി പുത്രന്‍ കെ.എസ് ബഷീര്‍ വെറുതെയൊരു ശ്രമം നടത്തി നോക്കി. പ്രേംനസീറിന്റെ ആ കാര്‍ വില്‍ക്കുന്നുണ്ടോ എന്ന്. ദിലീപ് കുമാറിനെ കൊണ്ടുവരാനാണെന്ന് കൂടി പറഞ്ഞപ്പോള്‍ പ്രേംനസീറിനും ആവേശമായി. അങ്ങനെ പ്രേംനസീര്‍ കുറച്ചുകാലം മാത്രം ഉപയോഗിച്ചിരുന്ന ഇംപാല കാര്‍ 65,000 രൂപക്ക് മിലന്‍ തിയേറ്റര്‍ ഉടമകള്‍ സ്വന്തമാക്കുകയായിരുന്നു. 65,000 രൂപ എന്നാല്‍ അക്കാലത്തെ ഏറ്റവും മുന്തിയ കാറുകളുടെ വിലയായിരുന്നു.
മംഗലാപുരത്ത് നിന്ന് ദിലീപ് കുമാറിനേയും വരവേറ്റുകൊണ്ടുള്ള കാര്‍ ഓടിച്ചത് കെ.എസ് ബഷീര്‍ തന്നെയാണ്. കോട്ടും സ്യൂട്ടുമായിരുന്നു ദിലീപ് കുമാറിന്റെ വേഷം. അദ്ദേഹത്തോടൊപ്പം സുഹൃത്തുക്കളായ മൂന്നുപേരും ഉണ്ടായിരുന്നു. കാര്‍ ഉപ്പളയിലെത്തിയപ്പോള്‍ ദിലീപ് കുമാറിന് ഇളനീര്‍ കുടിക്കാന്‍ മോഹം.
റോഡുവക്കിലെ ഒരു കടയില്‍ നിന്ന് ഇളനീര് വെട്ടി കുടിക്കുന്നതിനിടയില്‍ സ്ഥലത്തുണ്ടായിരുന്ന ചില കുസൃതി പിള്ളര്‍ കാറിന് ചുറ്റുംകൂടി. അവര്‍ക്കറിയില്ലായിരുന്നു കാറില്‍ ഇന്ത്യന്‍ സിനിമയിലെ അത്ഭുതങ്ങളിലൊരാളായ ദിലീപ് കുമാറാണെന്ന്. ഒടുവില്‍ പുറപ്പെടാന്‍ നേരത്ത് കാറിന്റെ ഗ്ലാസ് താഴ്ത്തി കുട്ടികളെ അരികില്‍ വിളിച്ച് ഹസ്തദാനം നടത്തിയാണ് ദിലീപ് കുമാര്‍ യാത്ര തുടര്‍ന്നത്.
ഉച്ചകഴിഞ്ഞായിരുന്നു തിയേറ്ററിന്റെ ഉദ്ഘാടനം. കാസര്‍കോട്ടെത്തിയപ്പോള്‍ കെ.എസ്. അബ്ദുല്ലയുടെ നേതൃത്വത്തില്‍ ദിലീപ് കുമാറിന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.
കോടോത്ത് നാരായണന്‍ നായര്‍, ഡോ. ഷെട്ടി അടക്കമുള്ളവര്‍ ചടങ്ങിനെത്തിയിരുന്നു. 'ഉലകം ചുറ്റും വാലിബന്‍' എന്ന ഹിറ്റ് ചിത്രമാണ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്.
മലയാള സിനിമയെ താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും കാമ്പുള്ള സിനിമകളാണ് മലയാളത്തിലിറങ്ങുന്നതെന്നും പറഞ്ഞ ദിലീപ് കുമാര്‍ സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ മലയാള സിനിമ ഇനിയും വളരാനുണ്ടെന്നും തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം അദ്ദേഹം കെ.എസ്. അബ്ദുല്ലയോടൊപ്പം മാലിക് ദീനാര്‍ പള്ളിയിലേക്ക് തിരിച്ചു. പള്ളിവളപ്പിലൂടെ ചുറ്റി നടന്ന ദിലീപ് കുമാര്‍ പള്ളിയുടെ ചരിത്രവും കേരളത്തില്‍ ഇസ്ലാമിന്റെ ആഗനമനവും മറ്റും കെ.എസ്.അബ്ദുല്ലയില്‍ നിന്ന് കേട്ടറിഞ്ഞു. അന്ന് രാത്രി കെ.എസ്. അബ്ദുല്ലയുടെ വീടായ തളങ്കരയിലെ ഹാജറാബാഗിലാണ് അദ്ദേഹം താമസിച്ചത്.
ദിലീപ് കുമാറിന് കെ.എസ്. അബ്ദുല്ലയുടെ വീട്ടില്‍ നല്‍കിയ സ്വീകരണവും കാസര്‍കോടിന് മധുരമൂറുന്ന ഓര്‍മ്മകളാണ്. ആ ഓര്‍മ്മകള്‍ പങ്കുവെയ്ക്കാന്‍ അഹ്‌മദ് മാഷ് അടക്കമുള്ളവര്‍ പക്ഷെ ഇന്ന് നമ്മോടൊപ്പമില്ല.