കലാവേദികള്‍ സജീവമാകുന്നു; ഗാന വസന്തം തീര്‍ത്ത് ആര്‍ട്ടിസ്റ്റ് ലൈവ്

കാസര്‍കോട്: കോവിഡിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്ന കലാവേദികള്‍ വീണ്ടും സജീവമാകുന്നു. മാപ്പിളകലാ രംഗത്തെ പ്രമുഖര്‍ അടക്കം ഉള്‍പ്പെട്ട ആര്‍ട്ടിസ്റ്റ് ലൈവ് വാട്‌സ്ആപ്പ് ഗ്രൂപ്പ് നടത്തിയ ഗാനവസന്തം പാട്ടു മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന ദാനവും ഗാന സന്ധ്യയും നഗരസഭാ കോണ്‍ഫറന്‍സ് ഹാളിന് പുളകമായി. ഇന്നലെ വൈകിട്ട് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ നടത്തിയ പരിപാടി നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ഫാരിസാ ഹുസൈന്‍, തൃഷ്ണ, മഹിപാല്‍ കാഞ്ഞങ്ങാട്, രജിതാ സുരേഷ്, […]

കാസര്‍കോട്: കോവിഡിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്ന കലാവേദികള്‍ വീണ്ടും സജീവമാകുന്നു. മാപ്പിളകലാ രംഗത്തെ പ്രമുഖര്‍ അടക്കം ഉള്‍പ്പെട്ട ആര്‍ട്ടിസ്റ്റ് ലൈവ് വാട്‌സ്ആപ്പ് ഗ്രൂപ്പ് നടത്തിയ ഗാനവസന്തം പാട്ടു മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന ദാനവും ഗാന സന്ധ്യയും നഗരസഭാ കോണ്‍ഫറന്‍സ് ഹാളിന് പുളകമായി. ഇന്നലെ വൈകിട്ട് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ നടത്തിയ പരിപാടി നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു.
ഫാരിസാ ഹുസൈന്‍, തൃഷ്ണ, മഹിപാല്‍ കാഞ്ഞങ്ങാട്, രജിതാ സുരേഷ്, സുധീ രമേശ്, ജോവിത നീലേശ്വരം, അക്ഷയ ജനാര്‍ദ്ദനന്‍, കാവ്യ നീലേശ്വരം, ഷാജു പനയാല്‍, ഷബ്‌ന അക്രം, ഐശ്വര്യ അനില്‍ എന്നിവരാണ് സമ്മാനാര്‍ഹരായത്. ഇവര്‍ പാട്ടുപാടി സദസിനെ കോരിത്തരിപ്പിച്ചു. ഫ്‌ളവേര്‍സ് ടോപ്പ് സിംഗര്‍ ഋതുരാജ്, മുട്ടീം തട്ടീം ആല്‍ബം ഫെയിം റിസാ ഫൈസല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എഴുത്തുകാരന്‍ റഹ്‌മാന്‍ തായലങ്ങാടി, കരിവെള്ളൂര്‍ രാജന്‍, ശുക്കൂര്‍ ഉടുമ്പുന്തല, ടി.എ. ഷാഫി, അര്‍ജ്ജുനന്‍ തായലങ്ങാടി, കെ.എം. ബഷീര്‍, ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. ഗായകരെയും വിശിഷ്ടാതിഥികളെയും യഹ്‌യ തളങ്കര ആദരിച്ചു.
സമ്മാനദാനവും നടത്തി. വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ തുളസീധരന്‍ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it