കലാ ആവിഷ്‌ക്കാരങ്ങള്‍ക്ക് ശക്തി പകരണം -ഫൈസല്‍ എളേറ്റില്‍

പള്ളിക്കര: വിദ്യാര്‍ത്ഥികള്‍ക്ക് കലാ-ആവിഷ്‌ക്കാര മേഖലയില്‍ കൂടുതല്‍ മുന്നേറാന്‍ സമൂഹം തുറന്ന പിന്തുണ നല്‍കണമെന്ന് പ്രശസ്ത മാപ്പിളപ്പാട്ട് നിരൂപകന്‍ ഫൈസല്‍ എളേറ്റില്‍ പറഞ്ഞു. ബേക്കല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വാര്‍ഷിക സ്‌കൂള്‍ ഡേ ഫെസ്റ്റിം-24 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലമുറയെ സാമൂഹിക തിന്മകളില്‍ നിന്ന് അകറ്റി നിര്‍ത്താനും പരസ്പര സ്‌നേഹം വളര്‍ത്തി എടുക്കാനും മൂല്ല്യവത്തായ കലകള്‍ കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ നഫീസ ഗഫൂര്‍ വാര്‍ഷിക റിപ്പോര്‍ട്ട് […]

പള്ളിക്കര: വിദ്യാര്‍ത്ഥികള്‍ക്ക് കലാ-ആവിഷ്‌ക്കാര മേഖലയില്‍ കൂടുതല്‍ മുന്നേറാന്‍ സമൂഹം തുറന്ന പിന്തുണ നല്‍കണമെന്ന് പ്രശസ്ത മാപ്പിളപ്പാട്ട് നിരൂപകന്‍ ഫൈസല്‍ എളേറ്റില്‍ പറഞ്ഞു. ബേക്കല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വാര്‍ഷിക സ്‌കൂള്‍ ഡേ ഫെസ്റ്റിം-24 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലമുറയെ സാമൂഹിക തിന്മകളില്‍ നിന്ന് അകറ്റി നിര്‍ത്താനും പരസ്പര സ്‌നേഹം വളര്‍ത്തി എടുക്കാനും മൂല്ല്യവത്തായ കലകള്‍ കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ നഫീസ ഗഫൂര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബെഫികോ എം.ഡി എം.സി ഹനീഫ, ചെയര്‍മാന്‍ അപ്‌സര മഹ്മൂദ്, വൈസ് ചെയര്‍മാന്‍ മഹ്മൂദ് പള്ളിപ്പുഴ, സ്‌കൂള്‍ മാനേജ്‌മെന്റ് സെക്രട്ടറി മൊയ്തു ഇരിയ, മാനേജര്‍ പി.എ മൊയ്തു, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങായ പി.കെ അബ്ദുല്ല, അനീസ് വികാസ് സംസാരിച്ചു.
ഹിക്മ ടാലന്റ് സെര്‍ച്ച് എകസാം, സഹോദയ സംസ്ഥാന-ജില്ലാ കലാ-കായിക മേളകള്‍, വിദ്യാ കൗണ്‍സില്‍ സ്റ്റേറ്റ് കിഡ്‌സ് സ്‌പോര്‍ട്‌സ് എന്നിവയില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദവും രക്ഷിതാക്കള്‍ക്ക് വേണ്ടി സംഘടിപ്പിച്ച വീഡിയോഗ്രാഫി, മാന്ത്രിക മെഹന്തി മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം നടത്തി. സ്റ്റുഡന്റ്‌സ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഫൈസല്‍ എളേറ്റിലും സി.സി.എ ഹാളിന്റെ ഉദ്ഘാടനം അപ്‌സര മഹ്മൂദും സ്റ്റുഡന്റ്‌സ് മെസിന്റെ ഉദ്ഘാടനം എം.സി ഹനീഫയും നിര്‍വഹിച്ചു. മോണ്ടിസോറി ഹെഡ്ഡ് സഫിയ മൊയ്തു സ്വാഗതവും സ്‌കൂള്‍ പി.ആര്‍.ഒ പി.കെ അബ്ദുല്ല നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.

Related Articles
Next Story
Share it