വിട്‌ളയില്‍ കാണാതായ ആര്‍ട്ട് ഗ്യാലറി ഉടമയുടെ മൃതദേഹം കുളത്തില്‍

വിട്‌ള: വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആര്‍ട്ട് ഗ്യാലറി ഉടമയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. അമൂല്യ ആര്‍ട്ട് ഗ്യാലറി ഉടമ നാരായണ കുലാല്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ സംസ്ഥാന പാതക്ക് സമീപം ഞരളക്കാട്ടിനടുത്തുള്ള പറലോട്ടെ കുളത്തിലാണ് നാരായണയുടെ മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെ പാറോട്ടിലെ കുളത്തിന് സമീപം ബൈക്കും മൊബൈല്‍ ഫോണും പാദരക്ഷകളും കണ്ടതോടെയാണ് നാട്ടുകാര്‍ക്ക് സംശയമുണ്ടായത്. നാട്ടുകാര്‍ ഉടന്‍ തന്നെ വിട്‌ള പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുളത്തില്‍ തിരച്ചില്‍ […]

വിട്‌ള: വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആര്‍ട്ട് ഗ്യാലറി ഉടമയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. അമൂല്യ ആര്‍ട്ട് ഗ്യാലറി ഉടമ നാരായണ കുലാല്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ സംസ്ഥാന പാതക്ക് സമീപം ഞരളക്കാട്ടിനടുത്തുള്ള പറലോട്ടെ കുളത്തിലാണ് നാരായണയുടെ മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെ പാറോട്ടിലെ കുളത്തിന് സമീപം ബൈക്കും മൊബൈല്‍ ഫോണും പാദരക്ഷകളും കണ്ടതോടെയാണ് നാട്ടുകാര്‍ക്ക് സംശയമുണ്ടായത്. നാട്ടുകാര്‍ ഉടന്‍ തന്നെ വിട്‌ള പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുളത്തില്‍ തിരച്ചില്‍ നടത്തിയതോടെയാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തിന് സമീപം തടിച്ചുകൂടിയവര്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. നാരായണ കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിട്ള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it