ജില്ലാ സ്‌കൂള്‍ കലോത്സവം: സൈക്കിള്‍ റാലി സംഘടിപ്പിച്ചു
ഉദിനൂര്‍: 26 മുതല്‍ 30 വരെ ഉദിനൂര്‍ സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സൈക്കിള്‍ റാലി ഉദ്ഘാടനം ചെയ്തു. ചന്തേര പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. പ്രശാന്ത് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി.ജെ.സജിത്ത് അധ്യക്ഷത വഹിച്ചു. പടന്ന പഞ്ചായത്ത് പ്രസിഡണ്ട് പി.വി. മുഹമ്മദ് അസ്ലം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.സുമേഷ്, പ്രധാനാധ്യാപിക കെ.സുബൈദ, പ്രിന്‍സിപ്പല്‍ പി.വി ലീന, പി. വി സുരേഷന്‍, മുഹമ്മദ് ഇര്‍ഷാദ്, ബിനുകുമാര്‍, പ്രസാദ് ടി.സി.എന്‍, രാജീവന്‍, അനുമോദ് എന്നിവര്‍ സംസാരിച്ചു.
മീഡിയാ കണ്‍വീനര്‍ റഷീദ് മൂപ്പന്റകത്ത് സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ പി. അഷ്‌റഫ് നന്ദിയും പറഞ്ഞു.
Next Story