കലാകിരീടം ഹൊസ്ദുര്‍ഗിന്; സ്‌കൂളുകളില്‍ ദുര്‍ഗ

ചായ്യോത്ത്: ചായ്യോത്തിന്റെ ഗ്രാമീണ മണ്ണില്‍ അഞ്ചു ദിനങ്ങള്‍ കലയുടെ വ്യത്യസ്ത ഭാവങ്ങള്‍ വിരിഞ്ഞ സ്‌കൂള്‍ കലോത്സവം സമാപിച്ചപ്പോള്‍ ഹൊസ്ദുര്‍ഗ് ഉപജില്ല കിരീടം ചൂടി. കാസര്‍കോട് ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. ചെറുവത്തൂര്‍ മൂന്നാം സ്ഥാനവും നേടി. അറബിക് കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാസര്‍കോട് ഉപജില്ല ജേതാക്കളായി. ചെറുവത്തൂര്‍, കുമ്പള ജില്ലകള്‍ക്കാണ് രണ്ടാം സ്ഥാനം. യു.പി. വിഭാഗത്തില്‍ കാസര്‍കോട്, ചെറുവത്തൂര്‍ ഉപജില്ലകള്‍ വിജയികളായി.സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 129 പോയിന്റ് നേടി കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂള്‍ ചാമ്പ്യന്‍മാരായി. 98 പോയിന്റ് നേടിയ […]

ചായ്യോത്ത്: ചായ്യോത്തിന്റെ ഗ്രാമീണ മണ്ണില്‍ അഞ്ചു ദിനങ്ങള്‍ കലയുടെ വ്യത്യസ്ത ഭാവങ്ങള്‍ വിരിഞ്ഞ സ്‌കൂള്‍ കലോത്സവം സമാപിച്ചപ്പോള്‍ ഹൊസ്ദുര്‍ഗ് ഉപജില്ല കിരീടം ചൂടി. കാസര്‍കോട് ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. ചെറുവത്തൂര്‍ മൂന്നാം സ്ഥാനവും നേടി. അറബിക് കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാസര്‍കോട് ഉപജില്ല ജേതാക്കളായി. ചെറുവത്തൂര്‍, കുമ്പള ജില്ലകള്‍ക്കാണ് രണ്ടാം സ്ഥാനം. യു.പി. വിഭാഗത്തില്‍ കാസര്‍കോട്, ചെറുവത്തൂര്‍ ഉപജില്ലകള്‍ വിജയികളായി.
സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 129 പോയിന്റ് നേടി കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂള്‍ ചാമ്പ്യന്‍മാരായി. 98 പോയിന്റ് നേടിയ ജി.എച്ച്.എസ് ചായ്യോത്തിനാണ് രണ്ടാംസ്ഥാനം. യു.പി സ്‌കൂള്‍ വിഭാഗത്തില്‍ 66 പോയിന്റുമായി ജി.യു.പി.എസ് ചായ്യോത്ത് ഒന്നാം സ്ഥാനം നേടി. 55 പോയിന്റ് നേടി ജി. യു.പി.എസ് പുല്ലൂരിനാണ് രണ്ടാം സ്ഥാനം.

Related Articles
Next Story
Share it