വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരായ നിലപാടിന് നന്ദി; ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് പിന്തുണയുമായി മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്
ന്യൂഡെല്‍ഹി: വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ച ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. പാകിസ്താന്‍ ജാവലിംഗ് താരം അര്‍ഷാദ് നദീം തന്റെ ജാവലിനില്‍ കൃത്രിമം കാണിച്ചെന്ന പ്രചാരണങ്ങള്‍ തള്ളിയും വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെയും നീരജ് രംഗത്തെത്തിയിരുന്നു. സ്‌പോര്‍ട്‌സിനെ വിദ്വേഷ പ്രചാരണങ്ങള്‍ക്കുള്ള അജണ്ടയായി ഉപയോഗിക്കുന്നവര്‍ക്കെതിരെ നിലപാട് സ്വീകരിച്ച നീരജ് ചോപ്രക്ക് നന്ദിയെന്ന് കൈഫ് പറഞ്ഞു. "സ്‌പോര്‍ട്‌സിനെ വിദ്വേഷ പ്രചാരണങ്ങള്‍ക്കുള്ള അജണ്ടയായി ഉപയോഗിക്കുന്നവര്‍ക്കെതിരായ നിലപാടിന് നീരജ് ചോപ്രക്ക് നന്ദി. കളിക്കളത്തിലെ […]

ന്യൂഡെല്‍ഹി: വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ച ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. പാകിസ്താന്‍ ജാവലിംഗ് താരം അര്‍ഷാദ് നദീം തന്റെ ജാവലിനില്‍ കൃത്രിമം കാണിച്ചെന്ന പ്രചാരണങ്ങള്‍ തള്ളിയും വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെയും നീരജ് രംഗത്തെത്തിയിരുന്നു. സ്‌പോര്‍ട്‌സിനെ വിദ്വേഷ പ്രചാരണങ്ങള്‍ക്കുള്ള അജണ്ടയായി ഉപയോഗിക്കുന്നവര്‍ക്കെതിരെ നിലപാട് സ്വീകരിച്ച നീരജ് ചോപ്രക്ക് നന്ദിയെന്ന് കൈഫ് പറഞ്ഞു.
"സ്‌പോര്‍ട്‌സിനെ വിദ്വേഷ പ്രചാരണങ്ങള്‍ക്കുള്ള അജണ്ടയായി ഉപയോഗിക്കുന്നവര്‍ക്കെതിരായ നിലപാടിന് നീരജ് ചോപ്രക്ക് നന്ദി. കളിക്കളത്തിലെ എതിരാളിക്ക് നല്ലൊരു സുഹൃത്താകാന്‍ സാധിക്കും. അയാള്‍ ഏത് ദേശക്കാരനാണെന്നതിന് അവിടെ പ്രസക്തിയില്ല. സ്‌പോര്‍ട്‌സ് ഒന്നിപ്പിന്റേതാണെന്നും വിഭജനത്തിന്റേതല്ലെന്നും ഒരു സ്വര്‍ണ മെഡല്‍ കൂടി ലോകത്തെ ഓര്‍മിപ്പിക്കുന്നു"-കൈഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തിന് പിന്നാലെ ഒരു അഭിമുഖത്തിനിടെ നീരജ് ചോപ്ര പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചാണ് സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടന്നത്. സംഘ്പരിവാര്‍ അനുകൂല മാധ്യമങ്ങളും അക്കൗണ്ടുകളുമായിരുന്നു വിദ്വേഷ പ്രചാരണത്തിന് ചുക്കാന് പിടിച്ചതെന്നാണ് വിവരം. എന്നാല്‍ ഇതിന് പിന്നാലെ വിശദീകരണവുമായി നീരജ് തന്നെ രംഗത്തെത്തുകയായിരുന്നു.
"മത്സരത്തിന് മുമ്ബ് എല്ലാ മത്സരാര്‍ഥികളും അവരുടെ ജാവലിനുകള്‍ ഒഫീഷ്യല്‍സിനെ ഏല്‍പിക്കണം. ഇങ്ങനെ പരിശോധിച്ചെത്തുന്ന ജാവലിന്‍ ഏതു മത്സരാര്‍ഥിക്കും ഉപയോഗിക്കാം. എന്റെ ജാവലിന്‍ വെച്ച് പാക് താരം തയാറെടുപ്പ് നടത്തിയത് അങ്ങനെയാണ്. എന്റെ ഊഴം വന്നപ്പോള്‍ ജാവലിന്‍ ഞാന്‍ ആവശ്യപ്പെടുകയും അദ്ദേഹം തിരികെ നല്‍കുകയും ചെയ്തു"- ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ നീരജ് ചോപ്ര വ്യക്തമാക്കി. പാക് താരം അര്‍ഷാദും നീരജും സുഹൃത്തുക്കളാണ്.
'എന്റെ പേര് നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കും സ്ഥാപിത അജണ്ടകള്‍ക്കും വേണ്ടി ഉപയോഗിക്കരുതെന്ന് ഞാന്‍ അപേക്ഷിക്കുന്നു. ഒന്നാകാനും ഐക്യത്തോടെ ഇരിക്കാനുമാണ് സ്‌പോര്‍ട്‌സ് ഞങ്ങളെ പഠിപ്പിക്കുന്നത്. എന്റെ ചില പ്രസ്താവനകളില്‍ ചിലരുണ്ടാക്കുന്ന പ്രതികരണങ്ങള്‍ എന്നെ നിരാശപ്പെടുത്തുന്നു" - എന്ന് നീരജ് ചോപ്ര ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.