കാസര്‍കോട്: സ്കൂട്ടറില്‍ കടത്തികൊണ്ട് വന്ന 16.650 ലിറ്റര്‍ കര്‍ണ്ണാടക വിദേശമദ്യവുമായി യുവാവിനെ കാസര്‍കോട് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പീതാംബരനും സംഘവും അറസ്റ്റ് ചെയ്തു. മീഞ്ച ചികുര്പദവിലെ പുറന്തറ ഷെട്ടിയാണ് പിടിയിലായത്. എക്സൈസ് സംഘം ഇന്നലെ രാത്രി 7മണിയോടെ മീഞ്ച തൊട്ടത്തോടിയില് നടത്തിയ പരിശോധനക്കിടെയാണ് മദ്യക്കടത്ത് പിടിച്ചത്. പ്രതിയെയും വാഹനവും തുടര്‍ നടപടികള്‍ക്കായി കുമ്പള എക്സൈസ് റെയ്ഞ്ചിന് കൈമാറി. പ്രിവന്റീവ് ഓഫീസര്‍മാരായ ബിജോയ്, ശ്രീനിവാസന്, സിവില്‍ എക്സൈസ് ഓഫീസര്‍ അരുണ്‍, ഡ്രൈവര്‍ വിജയന് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.