112 ലിറ്റര്‍ കര്‍ണാടക മദ്യവുമായി അറസ്റ്റില്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എക്‌സൈസിന്റെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവില്‍ മീഞ്ച ബേരിക്കയില്‍ 112.32 ലിറ്റര്‍ കര്‍ണാടക മദ്യം കണ്ടെത്തി. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി മുരളിയും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. സംഭവത്തില്‍ ബേരിക്കയിലെ രാധാകൃഷ്ണ(54)നെ അറസ്റ്റ് ചെയ്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ആര്‍ പ്രജിത്ത്, വി. മഞ്ജുനാഥന്‍, എ.കെ നസറുദ്ദീന്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു. കര്‍ശന പരിശോധന തുടരുന്ന സാഹചര്യത്തില്‍ […]

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എക്‌സൈസിന്റെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവില്‍ മീഞ്ച ബേരിക്കയില്‍ 112.32 ലിറ്റര്‍ കര്‍ണാടക മദ്യം കണ്ടെത്തി. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി മുരളിയും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. സംഭവത്തില്‍ ബേരിക്കയിലെ രാധാകൃഷ്ണ(54)നെ അറസ്റ്റ് ചെയ്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ആര്‍ പ്രജിത്ത്, വി. മഞ്ജുനാഥന്‍, എ.കെ നസറുദ്ദീന്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു. കര്‍ശന പരിശോധന തുടരുന്ന സാഹചര്യത്തില്‍ പിടിക്കപ്പെടാതിരിക്കാനായി കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് മദ്യം ശേഖരിച്ച് വെച്ച് ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്ക് എത്തിക്കാനായി സൂക്ഷിച്ച മദ്യമാണ് പിടിച്ചത്. അന്തര്‍ സംസ്ഥാന മദ്യക്കടത്ത് സംഘത്തിന്റെ പങ്കിനെ കുറിച്ച് അന്വേഷണം നടത്തുന്നതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

Related Articles
Next Story
Share it