51.84 ലിറ്റര്‍ ഗോവന്‍ മദ്യവുമായി അറസ്റ്റില്‍

ബദിയടുക്ക: വില്‍പ്പനക്ക് കൊണ്ടുവന്ന 51.84 ലിറ്റര്‍ ഗോവന്‍ മദ്യം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. മുഗു പാടലടുക്കയിലെ സി.എച്ച് വിശ്വനാഥയെ(54)യാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.ഇന്നലെ ഉച്ചയോടെ ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ.എം. പ്രദീപിന്റെ നേതൃത്വത്തില്‍ ഗുംടിക്കാന പോസ്റ്റ് ഓഫീസിന് സമീപം നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്.180 മില്ലിയുടെ 288 കുപ്പി ഗോവന്‍ മദ്യമാണ് പിടികൂടിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മോഹന്‍ കുമാര്‍, ജനാര്‍ദ്ദനന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അശ്വതി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. […]

ബദിയടുക്ക: വില്‍പ്പനക്ക് കൊണ്ടുവന്ന 51.84 ലിറ്റര്‍ ഗോവന്‍ മദ്യം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. മുഗു പാടലടുക്കയിലെ സി.എച്ച് വിശ്വനാഥയെ(54)യാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയോടെ ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ.എം. പ്രദീപിന്റെ നേതൃത്വത്തില്‍ ഗുംടിക്കാന പോസ്റ്റ് ഓഫീസിന് സമീപം നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്.
180 മില്ലിയുടെ 288 കുപ്പി ഗോവന്‍ മദ്യമാണ് പിടികൂടിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മോഹന്‍ കുമാര്‍, ജനാര്‍ദ്ദനന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അശ്വതി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വിശ്വനാഥയെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it