ബ്രഡ്‌മേക്കറില്‍ കടത്തുകയായിരുന്ന ഒരുകിലോ 300 ഗ്രാം സ്വര്‍ണ്ണവുമായി ചെങ്കള സ്വദേശി കസ്റ്റംസ് പിടിയില്‍
കാസര്‍കോട്: ബ്രഡ്മേക്കറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒരുകിലോ 300 ഗ്രാം സ്വര്‍ണ്ണവുമായി ചെങ്കള സ്വദേശി കാസര്‍കോട് കസ്റ്റംസിന്റെ പിടിയിലായി. ചെങ്കള സിറ്റിസണ്‍ നഗറിലെ മുഹമ്മദ് ഫായിസിനെ(33)യാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് ഫായിസ് ഇന്നലെ വൈകിട്ട് ഏറനാട് എക്സ്പ്രസില്‍ വരികയായിരുന്നു.കാസര്‍കോട് കസ്റ്റംസ് സൂപ്രണ്ട് ടി.പി രാജീവന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെത്തി ഫായിസിനെ പരിശോധിച്ചപ്പോള്‍ ബ്രഡ് മേക്കറില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണം കണ്ടെത്തി. തുടര്‍ന്ന് ഫായിസിനെ പുലിക്കുന്നിലുള്ള കാസര്‍കോട് […]

കാസര്‍കോട്: ബ്രഡ്മേക്കറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒരുകിലോ 300 ഗ്രാം സ്വര്‍ണ്ണവുമായി ചെങ്കള സ്വദേശി കാസര്‍കോട് കസ്റ്റംസിന്റെ പിടിയിലായി. ചെങ്കള സിറ്റിസണ്‍ നഗറിലെ മുഹമ്മദ് ഫായിസിനെ(33)യാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് ഫായിസ് ഇന്നലെ വൈകിട്ട് ഏറനാട് എക്സ്പ്രസില്‍ വരികയായിരുന്നു.
കാസര്‍കോട് കസ്റ്റംസ് സൂപ്രണ്ട് ടി.പി രാജീവന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെത്തി ഫായിസിനെ പരിശോധിച്ചപ്പോള്‍ ബ്രഡ് മേക്കറില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണം കണ്ടെത്തി. തുടര്‍ന്ന് ഫായിസിനെ പുലിക്കുന്നിലുള്ള കാസര്‍കോട് കസ്റ്റംസ് ഓഫീസില്‍ എത്തിച്ചു.
കസ്റ്റംസ് ഹെഡ് ഹവില്‍ദാര്‍മാരായ കെ. ചന്ദ്രശേഖര, കെ. അനന്ത, എം. വിശ്വനാഥ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.