പൊലീസ് സഞ്ചരിച്ച വാഹനത്തില്‍ കാറിടിച്ച് രക്ഷപ്പെടാന്‍ ശ്രമം നടത്തിയ നിരവധി കേസുകളില്‍ പ്രതിയായ ഗുജിരി അമ്മിയെ പിടികൂടിയത് സാഹസികമായി
ഉപ്പള: 16 കേസുകളിലെ പ്രതിയെ പിടികൂടാനായി എത്തിയപ്പോള്‍ പൊലീസ് സംഘത്തിന്റെ കാര്‍ പ്രതി കാര്‍ കൊണ്ടിടിച്ച് തകര്‍ത്തു. പ്രതിയെ പിന്നീട് പൊലീസ് അതിസാഹസികമായി പിടികൂടി. ഒട്ടനേകം കേസുകളില്‍ പ്രതിയായ അട്ടഗോളിയിലെ ഹമീദ് എന്ന ഗുജിരി അമ്മി (38)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മി ഉപ്പള ഭാഗത്ത് കാറില്‍ ചുറ്റി കറങ്ങുന്നതായി കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ സുധാകരന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധനക്കിറങ്ങിയത്. എ. സന്തോഷ് കുമാറും സംഘവും […]

ഉപ്പള: 16 കേസുകളിലെ പ്രതിയെ പിടികൂടാനായി എത്തിയപ്പോള്‍ പൊലീസ് സംഘത്തിന്റെ കാര്‍ പ്രതി കാര്‍ കൊണ്ടിടിച്ച് തകര്‍ത്തു. പ്രതിയെ പിന്നീട് പൊലീസ് അതിസാഹസികമായി പിടികൂടി. ഒട്ടനേകം കേസുകളില്‍ പ്രതിയായ അട്ടഗോളിയിലെ ഹമീദ് എന്ന ഗുജിരി അമ്മി (38)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മി ഉപ്പള ഭാഗത്ത് കാറില്‍ ചുറ്റി കറങ്ങുന്നതായി കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ സുധാകരന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധനക്കിറങ്ങിയത്. എ. സന്തോഷ് കുമാറും സംഘവും ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡും പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും അമ്മിയെ കണ്ടെത്താനായില്ല. അതിനിടെ വൈകിട്ട് നാല് മണിയോടെ കര്‍ണാടക അതിര്‍ത്തി പ്രദേശമായ ബേരിപദവിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം അവിടെ എത്തി. അമ്മിയെ കണ്ടതോടെ പൊലീസുകാരെത്തിയ കാറില്‍ നിന്ന് ഹോണ്‍ അടിച്ച് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അമ്മിയുടെ കാര്‍ കര്‍ണാടക ഭാഗത്തേക്ക് ഓടിച്ചു പോകാന്‍ ശ്രമം നടത്തി.
പിന്തുടരുന്നതിനിടെ പൊലീസ് സംഘത്തിന്റെ കാറിന്റെ മുന്‍ ഭാഗത്തിടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയ അമ്മിയെ വളഞ്ഞ് വെച്ച് പിടികൂടുകയായിരുന്നു.
16 കേസുകളിലെ പ്രതിയും നിലവില്‍ ഏഴ് കേസുകളില്‍ വാറണ്ടുമുള്ള അമ്മി പൊലീസിന് പിടികൊടുക്കാതെ ഇക്കാലമത്രയും ഒളിവില്‍ കഴിയുകയായിരുന്നു. കഞ്ചാവ് കടത്ത്, പിടിച്ചുപറി, വധശ്രമം, തോക്ക് കൈ വശം വെക്കല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ് അമ്മിയെന്ന് പൊലീസ് പറഞ്ഞു.