ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിച്ച 16.5 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമായി ബെണ്ടിച്ചാല്‍ സ്വദേശി കാസര്‍കോട്ട് കസ്റ്റംസ് പിടിയില്‍

കാസര്‍കോട്: ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിച്ച 16.5 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമായി ചട്ടഞ്ചാലിനടുത്ത ബെണ്ടിച്ചാല്‍ സ്വദേശി കാസര്‍കോട്ട് കസ്റ്റംസിന്റെ പിടിയിലായി. ബെണ്ടിച്ചാലിലെ അബ്ദുല്‍ഖാദറിനെ(37)യാണ് കാസര്‍കോട് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് അബ്ദുല്‍ഖാദറിനെ കസ്റ്റംസ് പിടികൂടിയത്. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ യു.എസ് ഡോളര്‍, സൗദി, ഒമാന്‍ റിയാലുകള്‍, യൂറോ എന്നിവ കണ്ടെത്തി. അബ്ദുല്‍ഖാദര്‍ കോഴിക്കോട് വിമാനത്താവളം വഴി കറന്‍സി ഷാര്‍ജയിലേക്ക് കടത്താനാണ് ശ്രമിച്ചതെന്ന് കസ്റ്റംസ് സൂപ്രണ്ട് പി.പി രാജീവന്‍ പറഞ്ഞു.

Related Articles
Next Story
Share it