പൊയിനാച്ചിയില്‍ ക്ഷേത്രഭണ്ഡാരം കുത്തിതുറക്കാനുള്ള ശ്രമത്തിനിടെ ബളാല്‍ സ്വദേശി പിടിയില്‍

പൊയിനാച്ചി: നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ബളാല്‍ സ്വദേശി ക്ഷേത്ര ഭണ്ഡാരം കുത്തിതുറക്കാനുള്ള ശ്രമത്തിനിടെ പൊലീസ് പിടിയിലായി. ബളാലിലെ ഹരീഷിനെ(45)യാണ് മേല്‍പ്പറമ്പ് എസ്.ഐ പത്മനാഭന്‍ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ പൊയിനാച്ചി ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് സമീപത്തുനിന്നാണ് ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്ഷേത്രഭണ്ഡാരം കുത്തിതുറക്കാന്‍ ഹരീഷ് ശ്രമം നടത്തുന്നത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഭണ്ഡാരത്തിന്റെ പൂട്ടുപൊളിക്കാന്‍ ഇയാള്‍ കൊണ്ടുവന്ന ഇരുമ്പ് കമ്പിയും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാഴ്ച മുമ്പ് ബാര പള്ളിത്തട്ട് കോതോര്‍മ്പന്‍ തറവാട്ടിലെ ഭണ്ഡാരം […]

പൊയിനാച്ചി: നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ബളാല്‍ സ്വദേശി ക്ഷേത്ര ഭണ്ഡാരം കുത്തിതുറക്കാനുള്ള ശ്രമത്തിനിടെ പൊലീസ് പിടിയിലായി. ബളാലിലെ ഹരീഷിനെ(45)യാണ് മേല്‍പ്പറമ്പ് എസ്.ഐ പത്മനാഭന്‍ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ പൊയിനാച്ചി ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് സമീപത്തുനിന്നാണ് ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്ഷേത്രഭണ്ഡാരം കുത്തിതുറക്കാന്‍ ഹരീഷ് ശ്രമം നടത്തുന്നത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഭണ്ഡാരത്തിന്റെ പൂട്ടുപൊളിക്കാന്‍ ഇയാള്‍ കൊണ്ടുവന്ന ഇരുമ്പ് കമ്പിയും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാഴ്ച മുമ്പ് ബാര പള്ളിത്തട്ട് കോതോര്‍മ്പന്‍ തറവാട്ടിലെ ഭണ്ഡാരം കുത്തിതുറന്ന് 3000 രൂപ മോഷ്ടിച്ച സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു. ഇവിടെ മോഷണം നടത്തിയത് താനാണെന്ന് ഹരീഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചാക്കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ജനുവരി 17നാണ് ഹരീഷ് പുറത്തിറങ്ങിയത്. ഇതിന് ശേഷം മോഷണം തുടരുകയായിരുന്നു. ബളാലിലെ ക്ഷേത്രഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്ന കേസിലും ഹരീഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it