ബദിയടുക്കയിലെ മയക്കുമരുന്ന് കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ കണ്ണൂര്‍ സ്വദേശി കോടതി വാറണ്ട് പ്രകാരം അറസ്റ്റില്‍

ബദിയടുക്ക: ബദിയടുക്ക എക്സൈസ് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ കണ്ണൂര്‍ സ്വദേശിയെ കോടതിയുടെ വാറണ്ട് പ്രകാരം അറസ്റ്റ് ചെയ്തു. കണ്ണൂര്‍ എടക്കാട് മുഴപ്പിലങ്ങാട് കുളം ബസാറിലെ ബൈത്തുല്‍ റഫീഖ് മന്‍സിലില്‍ സി.വി റുഹൈബിനെയാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എച്ച്. വിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2019ല്‍ കാറില്‍ മയക്കുമരുന്ന് കടത്തുമ്പോള്‍ റുഹൈബിനെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. കാറില്‍ നിന്ന് 18 ഗ്രാം എം.ഡി.എം.എയും 11 ഗ്രാം ലഹരി ഗുളികകളുമാണ് പിടികൂടിയിരുന്നത്. റുഹൈബിനെ കോടതി […]

ബദിയടുക്ക: ബദിയടുക്ക എക്സൈസ് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ കണ്ണൂര്‍ സ്വദേശിയെ കോടതിയുടെ വാറണ്ട് പ്രകാരം അറസ്റ്റ് ചെയ്തു. കണ്ണൂര്‍ എടക്കാട് മുഴപ്പിലങ്ങാട് കുളം ബസാറിലെ ബൈത്തുല്‍ റഫീഖ് മന്‍സിലില്‍ സി.വി റുഹൈബിനെയാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എച്ച്. വിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2019ല്‍ കാറില്‍ മയക്കുമരുന്ന് കടത്തുമ്പോള്‍ റുഹൈബിനെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. കാറില്‍ നിന്ന് 18 ഗ്രാം എം.ഡി.എം.എയും 11 ഗ്രാം ലഹരി ഗുളികകളുമാണ് പിടികൂടിയിരുന്നത്. റുഹൈബിനെ കോടതി റിമാണ്ട് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കോടതി നിരവധി തവണ നോട്ടീസയച്ചിട്ടും പ്രതി ഹാജരായില്ല. ഇതേ തുടര്‍ന്ന് 2021ലാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി റുഹൈബിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട് നിന്നാണ് റുഹൈബിനെ എക്സൈസ് പിടികൂടിയത്. പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കി.

Related Articles
Next Story
Share it